സൗദിയിൽനിന്ന് റീ എൻട്രിയിൽ പുറത്തുപോയി തിരിച്ചുവരാത്തവർക്കുള്ള യാത്രാവിലക്ക് നീക്കി. സൗദി ജവാസാത്താണ് വിലക്ക് നീക്കിയ വാർത്ത പുറത്തുവിട്ടത്. റീ എൻട്രിയിൽ രാജ്യം വിട്ടവർക്ക് മൂന്ന് വർഷത്തേക്ക് സൗദിയിലേക്ക് മടങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇതാണ് പുതിയ പ്രഖ്യാപനത്തോടെ നീങ്ങിയത്. തീരുമാനം മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് പ്രയോജനകരമാവും.
കോവിഡ് കാലത്ത് ഉൾപ്പെടെ റീ എൻട്രിയിൽ നാട്ടിലേക്ക് മടങ്ങിയ നിരവധി പ്രവാസികൾക്ക് രാജ്യത്തേക്ക് പിന്നീട് തിരിച്ചെത്താനായിരുന്നില്ല. യാത്രാ വിലക്കാണ് ഇവർക്ക് വിലങ്ങുതടിയായത്. ഇതിനിടയിൽ പലരും പുതിയ വിസയിൽ രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും വിമാനത്താവളങ്ങളിൽനിന്ന് തിരിച്ചയച്ചു.
വൈകിയാണെങ്കിലും ഇപ്പോൾ വിലക്ക് നീക്കിയതായി സൗദി ജവാസാത്ത് അറിയിക്കുകയായിരുന്നു. ഇതോടെ പുതിയ വിസയിൽ വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് പാസ്പോർട്ട് വിഭാഗം വ്യക്തമാക്കി.
Related News
ടൂറിസം രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാനൊരുങ്ങി സൗദി അറേബ്യ
മന്ത്രി സ്മൃതി ഇറാനിയും മക്ക ഡെപ്യൂട്ടി ഗവർണറും കൂടിക്കാഴ്ച നടത്തി
സൗദിയിൽ പൊതുഗതാഗതം ഉപയോഗിച്ചവരിൽ വൻ വർധന
ഒരാഴ്ചക്കിടെ സൗദിയിൽ നിന്നും നാടുകടത്തിയത് 9,542 വിദേശികളെ
സൗദിയിൽ താമസ കെട്ടിടങ്ങളുടെ വാടകയിൽ വൻ വർധന; പരാതിയുമായി ഉപഭോക്താക്കൾ
സൗദിയിൽ പണപ്പെരുപ്പത്തിൽ നേരിയ വർധനവ്; നവംബറിൽ 1.7 ശതമാനമായി ഉയർന്നു
റഷ്യൻ പ്രസിഡൻറ് പ്രസിഡൻറ് വ്ലാദിമിർ പുടിൻ റിയാദിലെത്തി. റഷ്യ സന്ദർശിക്കാൻ സൗദി കിരീടാവകാശിയെ ക്ഷണിച്ച് പുടിൻ
സൗദിയിൽ ബാൽക്കണിക്ക് പ്രത്യേക നിറം നൽകരുത്; നിർമ്മാണത്തിനും അറ്റകുറ്റപണിക്കും അനുമതി വേണം
വ്യാപക മഴക്കും മിന്നലിനും ശക്തമായ കാറ്റിനും സാധ്യത
കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
അബ്ഹൂർ ബീച്ച് വാട്ടർഫ്രണ്ട് വികസനപദ്ധതി ഉദ്ഘാടനം ചെയ്തു
ആറു രാജ്യക്കാർക്കു കൂടി ഇ-വീസയും ഓൺ അറൈവൽ വീസയും അനുവദിക്കാൻ സൗദി
ഇതുസംബന്ധിച്ച നിർദ്ദേശം രാജ്യത്തെ വിമാനത്താവളങ്ങൾക്കും കര-നാവിക അതിർത്തി സുരക്ഷാ വിഭാഗങ്ങൾക്കും എയർലൈൻ കമ്പനികൾക്കും നൽകിയതായും ജവാസാത്ത് അറിയിച്ചു. രാജ്യത്തെ നിക്ഷേപവും തൊഴിൽ അന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് വിദഗ്‌ധർ സൂചിപ്പിക്കുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C