ഗസ്സ: ഗസ്സയിലെ നവദമ്പതികളുടെ വികാരഭരിതമായ വേർപിരിയലിന് ഇന്നലെ റഫ അതിർത്തി സാക്ഷ്യംവഹിച്ചു. ഫലസ്തീനിയായ യുവാവും ജോർദാൻ പൗരത്വമുള്ള ഭാര്യയുമാണ് നിറഞ്ഞൊഴുകുന്ന മിഴികളോടെ വേർപിരിഞ്ഞത്. ഫലസ്തീനികളെ റഫ അതിർത്തി കടക്കാൻ അനുവദിക്കുന്നില്ല. ജോർദാൻ പൗരത്വമുള്ളതിനാൽ യുവാവിന്‍റെ ഭാര്യക്ക് അതിർത്തി കടക്കാം.
മിസൈലുകൾ തീമഴപോലെ പെയ്യുന്ന ഗസ്സയിൽ പ്രിയതമനെ തനിച്ചാക്കി പോകുമ്പോൾ വീണ്ടും കാണാമെന്ന വാക്കുകൾക്ക് പോലും അർഥമില്ലാതായി.ഭാര്യയെ സുരക്ഷിതയാക്കാൻ വേണ്ടിയാണ് താൻ റഫ ഗേറ്റിൽ ഒപ്പം വന്നതെന്ന് യുവാവ് പറഞ്ഞു. ഫലസ്തീനിയാണെന്നതാണ് താൻ ചെയ്ത ഒരേയൊരു കുറ്റമെന്നും യുവാവ് പ്രതികരിച്ചു. ഇരുവരും യാത്രചൊല്ലി പിരിയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ഗസ്സയിൽ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്നത് തുടരുന്നതിനിടെ റഫ അതിർത്തി തുറന്നിരിക്കുകയാണ് ഇസ്രായേൽ. ഗുരുതരമായി പരിക്കേറ്റവരെ ഈജിപ്തിലെത്തിക്കാനാണ് റഫ അതിർത്തി തുറന്നത്. ഇതുകൂടാതെ, വിദേശ പൗരത്വമുള്ളവരെ മാത്രമാണ് അതിർത്തി കടക്കാൻ അനുവദിക്കുന്നത്. ഗസ്സയെ വിജനദ്വീപാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച ഇസ്രായേൽ ഇടതടവില്ലാതെ ബോംബാക്രമണം തുടരുകയാണ്.
Related News
വെടിനിര്‍ത്തല്‍ കരാര്‍ ഫലസ്തീനികളുടെ വിജയം ;ഇറാന് പ്രസിഡന്റ്
ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയിലെ ആക്രമണം; അപലപിച്ച് ലോകാരോഗ്യ സംഘടന
ഗാസ ഉപരോധം; മരണസംഖ്യ പതിനൊന്നായിരം കടന്നു, 21 ആശുപത്രികൾ പ്രവർത്തിക്കുന്നില്ല.
ഇന്ന് മുതൽ വടക്കൻ ഗാസയിൽ ദിവസവും നാലു മണിക്കൂർ വെടിനിർത്തൽ
ഗസ്സയിൽ യു.എ.ഇ ഫീൽഡ് ആശുപത്രി സ്ഥാപിക്കും: ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ
ഇസ്രായേൽ ആക്രമണത്തിൽ നൂറുകണക്കിന് ഗാസ കെട്ടിടങ്ങൾ തകർന്നു.
ഗാസയിലെ നിർധന കുടുംബങ്ങൾക്ക് ഖത്തറിന്റെ ധനസഹായം
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C