ദോഹ : ഖത്തറും ഓസ്ട്രേലിയയും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും മെച്ചപ്പെടുത്തുന്നതിൽ കൂടുതൽ ബന്ധം വളർത്തിയെടുക്കുമെന്ന് ഓസ്ട്രേലിയൻ അംബാസിഡർ ഷെയ്ൻ ഫ്ലാനഗൻ ഉയർത്തിക്കാട്ടി. കഴിഞ്ഞ ഓഗസ്റ്റിലാണ് അദ്ദേഹം അംബാസിഡറായി ചുമതലയേറ്റത്.
“വ്യാപാര നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ ഖത്തറുമായുള്ള ഓസ്ട്രേലിയൻ ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിൽ ആക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, കഴിയുന്നത്ര ഓസ്ട്രേലിയൻ കമ്മ്യൂണിറ്റി അംഗങ്ങളെ ദോഹയിൽ കാണാനും, ഖത്തറിന്റെ ചടുലമായ ചരിത്രത്തെ കുറിച്ചും, സമ്പന്നമായ സംസ്കാരത്തെക്കുറിച്ചും കൂടുതലായി പഠിക്കുവാനും ആഗ്രഹിക്കുന്നുണ്ടെന്നും” അദ്ദേഹം വ്യക്തമാക്കി.
കൃഷി,നിക്ഷേപം, വ്യോമയാനം എന്നിവയിലെ ശക്തമായ വാണിജ്യ ബന്ധങ്ങളും, സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളിലെ സാങ്കേതിക സഹകരണവും ഓസ്ട്രേലിയ- ഖത്തർബന്ധത്തിന് അടിവരയിടുന്നു. പ്രത്യേകിച്ചും ഭക്ഷ്യ കയറ്റുമതി, എൻജിനീയറിങ് സേവനങ്ങൾ തുടങ്ങിയ മേഖലകളിലാണ് ശക്തമായ വാണിജ്യ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നത്. ഖത്തറിലെ ഓസ്ട്രേലിയൻ എംബസി ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളവും സൗഹൃദപരമായ ഉഭയ കക്ഷി ബന്ധത്തെ എടുത്തു കാണിക്കുന്നു.
24 ഓസ്ട്രേലിയൻ സർവകലാശാലകൾ ഖത്തറിൽ സ്ഥാപിതമായതിനാലും സംയുക്ത പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്നതിനാലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ഗവേഷണ ശൃംഗല അഭിവൃദ്ധി പ്രാപിക്കുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C