ലോകത്ത് ഏറ്റവും സമയകൃത്യത പാലിക്കുന്ന വിമാനത്താവളം; നേട്ടം സ്വന്തമാക്കി ബംഗളൂരു വിമാനത്താവളം

ബംഗളൂരു: ലോകത്ത് ഏറ്റവും കൃത്യമായി സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായി ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടു. വിമാന സർവീസുകളെ വിലയിരുത്തുന്ന ഏജൻസിയായ സിറിയം നടത്തുന്ന പഠനത്തിലാണ് ഈ കണ്ടെത്തൽ.

രാജീവ് ഗാന്ധി എയർപോർട്ട് ഹൈദരാബാദും അമേരിക്കയിലെ സാൾട്ട് ലേക്ക്, മിനിയാപോളിസ് സെന്റ് പോൾ എയർപോർട്ടുകളും കൊളംബിയയിലെ എൽഡോറാഡോ എന്നിവയും പട്ടികയിൽ മുൻപന്തിയിലുണ്ട്. വിമാനങ്ങൾ പുറപ്പെടുന്ന സമയത്തിന്റെ കൃത്യതയുടെ കാര്യത്തിൽ മികച്ച റെക്കോർഡാണ് വിമാന താവളത്തിനുള്ളതെന്ന് പഠനം വ്യക്തമാക്കുന്നു. സെപ്റ്റംബറിൽ 88.51 ശതമാനവും ഓഗസ്റ്റിൽ 89.66 ശതമാനവും ജൂലൈയിൽ 87.51 ശതമാനവുമായിരുന്നു സമയ കൃത്യത. ആഗോള തലത്തിൽ തന്നെ ഏറ്റവും മികച്ചതാണ് ഇതെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനത്തവളമാണ് കെംപഗൗഡ വിമാനത്താവളം. 35 എയർലൈൻ കമ്പനികളുടെ 88 സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് ഈ വിമാനത്താവളത്തിൽ. 2022-23 കാലത്ത് മൂന്ന് കോടിക്ക് മുകളിലാണ് ഈ വിമാനത്താവളം വഴി യാത്ര ചെയ്തത്. ഇത്ര തിരക്കുള്ള വിമാനത്താവളം കൃത്യനിഷ്ഠ പാലിക്കുന്നത് അഭിമാനകരമാണെന്നും പഠനം സൂചിപ്പിക്കുന്നു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *