കേരള ബ്ലാസ്റ്റേഴ്സിന്റെ സീസൺ പദ്ധതികളിൽ നിർണായക മാറ്റം; വഴിത്തിരിവായത് ടീമിലെ സൂപ്പർ താരത്തിനേറ്റ പരിക്ക്

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ( Indian Super League )

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ( Kerala Blasters F C ) യുടെ 2023 – 2024 സീസൺ പദ്ധതികളിൽ ചെറിയ മാറ്റം. ഓസ്ട്രേലിയൻ ഫോർവേഡായ ജോഷ്വ സൊറ്റിരിയൊ ( Jaushua Sotirio ) പരിക്കേറ്റ് പുറത്തായതോടെയാണിത്. എന്നാൽ, പുതിയ പദ്ധതി എന്താണെന്ന് ഇതുവരെ പൂർണമായി വ്യക്തമായിട്ടില്ല. ലഭിക്കുന്ന സൂചന അനുസരിച്ച് ജോഷ്വ സൊറ്റിരിയൊയ്ക്ക് പകരമായി ഒരു ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ സ്ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിൽ എത്തിയേക്കും.

ഒരു ഡിഫെൻഡറിനെയും ഒരു സ്ട്രൈക്കറിനെയും ഉൾപ്പെടെ രണ്ട് വിദേശ കളിക്കാരെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ജോഷ്വ സൊറ്റിരിയൊയ്ക്ക് പരിക്കേൽക്കുന്നതിനു മുമ്പുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നീക്കമായിരുന്നു അതെന്നും റിപ്പോർട്ടുണ്ട്. ജോഷ്വ സൊറ്റിരിയൊയ്ക്ക് പരിക്കേറ്റ പശ്ചാത്തലത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പദ്ധതികളിൽ മാറ്റം വന്നേക്കാം.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *