ആദ്യ ഇന്ത്യ-ഒമാൻ ഡിഫൻസ് ഇൻഡസ്ട്രിയൽ സെമിനാർ മസ്കറ്റിൽ നടന്നു

The first India-Oman Defense Industrial Seminar was held in Muscat

മസ്കറ്റ്: ആദ്യ ഇന്ത്യ-ഒമാൻ ഡിഫൻസ് ഇൻഡസ്ട്രിയൽ സെമിനാർ മസ്കറ്റിൽ നടന്നു. പ്രതിരോധത്തിലും സമുദ്ര സുരക്ഷയിലും ഇന്ത്യയും ഒമാനും പരമ്പരാഗത പങ്കാളികളാണ്. ഒമാന്റെ പ്രതിരോധ മേഖലയ്ക്ക് സംഭാവന നൽകുന്നതിനായി ഉത്പ്പാദനത്തിലും വിതരണത്തിലും ഈ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള അവസരമാണ് ഇന്ത്യ-ഒമാൻ ഡിഫൻസ് ഇൻഡസ്ട്രിയൽ സെമിനാർ.

പ്രതിരോധ ഉത്പ്പാദനത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള അപാര സാധ്യതകളെടുത്ത് കാണിക്കുന്നതായിരുന്നു സെമിനാർ. ഇവന്റിലെ ചർച്ചകൾ അർഥവത്തായ പങ്കാളിത്തത്തിന് ശുഭപ്രതീക്ഷ നൽകുന്നതാണെന്ന് ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 23 മടങ്ങ് വർധിച്ചതോടെ ഉയർന്ന നിലവാരമുള്ള കുറഞ്ഞ ചിലവിലുള്ള ഉപകരണങ്ങളുടെ മുൻനിര വിതരണക്കാരായി ഇന്ത്യ ഉയർന്നുവെന്നും പരസ്പര പ്രയോജനകരമായ പ്രതിരോധ പങ്കാളിത്തത്തിനായി ഒമാനുമായി തങ്ങളുടെ വൈദഗ്ധ്യം പങ്കിടാൻ തയ്യാറാണെന്നും അമിത് നാരങ് തന്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് മെഹ്‌റിഷിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചത്. ഒമാൻ പ്രതിരോധ മന്ത്രാലയം ഡയറക്ടർ ജനറൽ മുഖ്യ പ്രഭാഷണം നടത്തി. സെമിനാറിനോടനുബന്ധിച്ചു നിരവധി മീറ്റിങ്ങുകളും നടന്നു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *