ദോഹ : 2023 ഏഷ്യൻ കപ്പ് ഖത്തറിൽ ഒരു ലക്ഷത്തി അമ്പതിനായിരം ടിക്കറ്റുകൾ വിറ്റു.
ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി പുറത്തിറക്കിയ ആദ്യ ബാച്ച് ടിക്കറ്റുകൾ മുഴുവനായും എടുക്കാൻ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകർ തിരക്ക് കൂട്ടി. ഇനിയും കൂടുതൽ ടിക്കറ്റുകൾ റിലീസ് ചെയ്യും എന്നാണ് മന്ത്രാലയം അറിയിച്ചത്.
2023 ഒക്ടോബർ പത്തിന് ടിക്കറ്റ് വിൽപ്പന ആരംഭിച്ചതായി ടൂർണമെന്റ് സംഘാടകർ പ്രഖ്യാപിച്ചതിന്റെ ആദ്യ 24 മണിക്കൂറിനുള്ളിൽ മൊത്തം 81,209 ടിക്കറ്റുകൾ വിറ്റിരുന്നു. ഖത്തർ,സൗദി അറേബ്യ,ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള ടിക്കറ്റ് വിൽക്കുന്നതിൽ ആഗോളതലത്തിൽ മുന്നേറി.
2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 ന് ഇടയിൽ ഖത്തറിന് ഒപ്പം 9 ഭൂഖണ്ഡങ്ങളിലെ ഏറ്റവും അഭിമാനകരമായ ഫുട്ബോൾ മത്സരത്തിനായി ഏഷ്യയിൽ എമ്പാടുമുള്ള 24 ടീമുകൾ മത്സരിക്കും. ഒരു മാസത്തിനുള്ളിൽ മൊത്തം 51 മത്സരങ്ങൾ കളിക്കും. 1958ലും 2011ലും വിജയകരമായി സംഘടിപ്പിച്ച ഈ ടൂർണമെന്റ് ഖത്തർ ഈ മത്സരം മൂന്നാം തവണയാണ് സംഘടിപ്പിക്കുന്നത്.
ഒരു ദിവസം മുന്നിലധികം മത്സരങ്ങളിൽ പങ്കെടുക്കാൻ ആരാധകരെ പ്രാപ്തരാക്കും. AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ന്റെ എല്ലാ ടിക്കറ്റുകളും ഡിജിറ്റൽ ആയിരിക്കും. ഏത് മൊബൈൽ ഉപകരണത്തിൽ നിന്നും മൊബൈൽ ടിക്കറ്റ് ആയി അപേക്ഷിക്കാനും കഴിയും. കൂടാതെ ആളുകൾക്ക് അവരുടെ ഡിജിറ്റൽ വാലറ്റുകളിലേക്ക് ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനും കഴിയുന്നതാണ്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C