ദോഹ : ലോകകപ്പിന് പിന്നാലെ ഖത്തറും മിഡിലിസ്റ്റും കാത്തിരുന്ന ദോഹ അന്താരാഷ്ട്ര ഹോർട്ടികൾച്ചറൽ എക്സിബിഷൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഒക്ടോബർ രണ്ടിന് അൽ ബിദ പാർക്കിൽ തുടക്കം കുറിക്കുന്ന എക്സിബിഷന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി.
എക്സ്പോ അവസാനം വട്ട തയ്യാറെടുപ്പിലാണ് സംഘാടകർ. 88 രാജ്യങ്ങൾ പങ്കെടുക്കുന്ന എക്സ്പോയിൽ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തത്തിനാവും ദോഹ കാത്തിരിക്കുന്നത് എന്ന് അധികൃതർ വ്യക്തമാക്കുന്നു. ലോകരാജ്യങ്ങളുടെ പ്രത്യേകിച്ചും മരുഭൂമി വൽക്കരണവും കൃഷിഭൂമിയുടെയും ജലത്തിന്റെയും ക്ഷാമവും നേരിടുന്ന നിരവധി രാജ്യങ്ങളുടെ പങ്കാളിത്തമാണ് ഇതിലൂടെ ശ്രദ്ധേയമാകുന്നത്.
വിവിധ പരിപാടികൾ ഉൾപ്പെടെ നിരവധി മേളകൾ എന്നതിനപ്പുറം ഗവേഷണങ്ങളും,പഠനങ്ങളും ഖത്തർവേദി ആകുന്ന അന്താരാഷ്ട്ര ഹോർട്ടികൾച്ചറൽ എക്സ്പോ അവതരിപ്പിക്കുന്നുണ്ട്. വിഖ്യാത സർവ്വകലാശാലകൾ, സ്വകാര്യ കമ്പനികൾ എന്നിവയുടെ സഹകരണവും പങ്കാളിത്തവും എക്സ്പോയിൽ ഉണ്ടാകും.
അൽ ബിദ പാർക്കിൽ 17 ലക്ഷം ചതുരശ്ര മീറ്ററിലാണ് എക്സ്പോ നടക്കുന്നത് ഇന്ത്യ ഉൾപ്പെടെ 80ലധികം രാജ്യങ്ങളുടെ പവലിയനുകളാണ് എക്സ്പോയിൽ ഉണ്ടാവുക 2500 വോളണ്ടിയർമാരുടെ സേവനവും എക്സ്പോയിൽ ഉണ്ടാകും.വോളണ്ടിയർ തെരഞ്ഞെടുപ്പ് ഇതിനോടകം പൂർത്തിയായി. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ മന്ത്രാലയം പുറത്തുവിടും എന്ന് വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C