കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

കുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് മിശ്‌അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സൗദി അറേബ്യ സഹമന്ത്രിയും കാബിനറ്റ് അംഗവുമായ പ്രിൻസ് തുർക്കി ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ സൗദിനെയും പ്രതിനിധിസംഘത്തെയും സ്വീകരിച്ചു. ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി എന്നിവർക്ക്’ സൗദി സൽമാൻ രാജാവിൻ്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെയും ആശംസകൾ പ്രിൻസ് തുർക്കി കൈമാറി.

സൗദി രാജാവിനും കിരീടാവകാശിക്കും സൗദി അറേബ്യയിലെ ജനങ്ങൾക്കും ആയുരാരോഗ്യം നേർന്ന കുവൈത്ത് കിരീടാവകാശി സൗദിക്ക് കൂടുതൽ വികസനവും പുരോഗതിയും ഉണ്ടാകട്ടെയെന്നും ആശംസിച്ചു

അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, അമീറിൻ്റെ ഓഫിസ് ഡ യറക്‌ടർ അംബാസഡർ അഹമ്മദ് ഫഹദ് അൽ ഫഹദ്, കിരീടാവകാശിയുടെ ഓഫിസ് ഡയറക്‌ടർ റിട്ട. ലഫ്റ്റനന്റ് ജനറൽ ജമാൽ മുഹമ്മദ് അൽ തെയാബ്, ദിവാൻ അമീരി സെക്രട്ടറി ശൈഖ് ഖാലിദ് അബ്ദുല്ല അ സ്സബാഹ്, വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി മസെൻ ഈസ അൽ ഇസ, കുവൈത്തിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ സാദ് ബിൻ ഖാലിദ് അൽ സൗദും കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *