ഡൽഹി: ജി20 ഉച്ചകോടിക്കായി ഒരുങ്ങി രാജ്യം. യോഗം നടക്കുന്ന ഡൽഹിയുടെ മാറ്റ് കൂട്ടിയും സൗകര്യങ്ങൾ ഒരുക്കിയും സുരക്ഷ വർദ്ധിപ്പിച്ചും രാജ്യം കാത്തിരിക്കുകയാണ്. തലസ്ഥാനത്ത് ഉച്ചക്കോടി നടക്കുന്ന ഭാരത് മണ്ഡപത്തിന് സമീപ പ്രദേശങ്ങളിലെ 30-ാളം ഹോട്ടലുകളിലാണ് രാഷ്‌ട്രനോതാക്കന്മാർക്ക് താമസമൊരുക്കുന്നത്. ഇതിൽ പലതും ഇപ്പോൾ തന്നെ പൂർണമായും ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ താമസിക്കുന്നത് ഐടിസി മൗര്യയിലാണ്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് താമസിക്കുക താജ് പാലസിലാണ്. ബ്രിട്ടിഷ് പ്രസിഡന്റ് ഋഷി സുനക് ഷാംഗ്രി-ലായിലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ക്ലാരിഡസ് ഹോട്ടലിലുമാണ്. യുഎസ് പ്രസിഡന്റ് സാമസിക്കുന്ന ഹോട്ടലിലെ എല്ലാ നിലകളിലും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥർ ഉണ്ടാകും. 14-ാം നിലയിലാകും ബൈഡന്റ് താമസം. ഈ ഹോട്ടലിലെ 400 മുറികളാണ് ഇതിനോടകം ബുക്ക് ചെയ്തിരിക്കുന്നത്.
രാഷ്‌ട്രതലവന്മാർ എത്തുന്ന ജി20യിൽ വൻ സുരക്ഷയാണ് രാജ്യം ഒരുക്കുന്നത്. അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള രാഷ്‌ട്ര തലവന്മാർക്കൊപ്പം എത്തുന്ന ഉദ്യോഗസ്ഥർക്ക് അടക്കം സൗകര്യങ്ങളും സുരക്ഷയും സജ്ജമാക്കുകയാണ് രാജ്യം. സെപ്റ്റംബർ ഒമ്പതിനാണ് ഉച്ചകോടി തുടങ്ങുന്നതെങ്കിലും യുഎസ്, യുകെ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇതിനോടകം ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്.
Related News
‘കർഷകർക്ക് 9000 രൂപ ധനസഹായം’; ബജറ്റിൽ വൻ പ്രഖ്യാപനങ്ങൾ
വാണിജ്യ സിലണ്ടറുകളുടെ വില കുറയും
13 ദിവസങ്ങൾ കൊണ്ട് ഇന്ത്യ മുഴുവന്‍ ചുറ്റാൻ വെറും 26,000 രൂപ
ലോകത്ത് ഏറ്റവും സമയകൃത്യത പാലിക്കുന്ന വിമാനത്താവളം; നേട്ടം സ്വന്തമാക്കി ബംഗളൂരു വിമാനത്താവളം
മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0; സമാപനം നാളെ
മില്ലറ്റ് ഉത്പന്നങ്ങൾക്ക് അടക്കം നികുതി വെട്ടിക്കുറച്ച് ജിഎസ്ടി കൗൺസിൽ
ഇന്ത്യ- യുഎസ് ബന്ധം; പരിധി വയ്ക്കുന്നത് ബുദ്ധിമുട്ടെന്ന് എസ്. ജയശങ്കർ
ബഹ്റൈനും ഇന്ത്യയും തമ്മിലുളള ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തും
ഒരു രാജ്യം, ഒറ്റതിരഞ്ഞെടുപ്പ് റിപ്പോർട്ടിന് അന്തിമ അംഗീകാരം നൽകിയില്ല
ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലുകളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യയിലെ ഒബ്റോയ് അമർവിലാസ്
സുരക്ഷിതമായ രാജ്യം; ഇന്ത്യന്‍ ജാഗ്രതാ നിര്‍ദേശം തള്ളി കാനഡ
കാനഡയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; പേര് രജിസ്റ്റര്‍ ചെയ്യണം, വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C