ദോഹ: മണ്ണ് ചുട്ടുപൊള്ളുന്ന വേനലിലും രാജ്യത്തെ കൃഷിത്തോട്ടങ്ങൾക്ക് തണലും പച്ചപ്പുമൊരുക്കുന്നതിൽ നിർണായകമായി ‘ഗ്രീൻ ഹൗസ്’ കൃഷിരീതികൾ. പച്ചനിറത്തിൽ, കാലാവസ്ഥ വെല്ലുവിളികളെ തടഞ്ഞ് കൃഷിക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുകയാണ് ഈ ഹരിതഗൃഹങ്ങൾ.
കാർഷികോല്പാദനം വർധിപ്പിക്കുന്നതിനും കാർഷിക സീസൺ ദീർഘിപ്പിക്കുന്നതിനുമായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലെ കാർഷിക വകുപ്പ് ആരംഭിച്ച നിരവധി സംരംഭങ്ങളിലൊന്നാണ് കർഷകർക്കുള്ള ഹരിതഗൃഹങ്ങൾ. കർഷകർക്ക് നൽകുന്ന ഹരിതഗൃഹങ്ങൾ വേനൽക്കാലത്ത് ഉൽപാദനം ഉറപ്പാക്കാൻ സഹായിക്കുന്നതായി കാ ർഷിക വകുപ്പിലെ അഗ്രികൾചറൽ ഗൈഡൻസ് ആൻഡ് സർവിസസ് വിഭാഗം മേധാവി അഹ്മദ് സാലിം അൽ യാഫിഈ പറഞ്ഞു.
കർഷകരുടെ ആവശ്യങ്ങൾക്കനുസൃതമായി, ഉൽ പാദനശേഷിയും കാര്യക്ഷമതയും കണക്കാക്കി എ, ബി, സി എന്ന വർഗീകരണത്തിന്റെ അടിസ്ഥാ നത്തിൽ സൗജന്യമായാണ് ഇത്തരം ഹരിതഗൃഹങ്ങൾ വിതരണം ചെയ്യുന്നതെന്നും കാർഷികോൽപാദനം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പിന്റെ നിരവധി സംരംഭങ്ങളിലൊന്നാണ് ഇതെന്നും അൽ യാഫിഈ കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C