കുവൈത്ത്: രാജ്യത്ത് ടെലികോം മേഖലയിൽ ചട്ടങ്ങൾ കർശനമാക്കുന്നു. മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനുമാണ് പുതിയ നിർദേശങ്ങൾ നടപ്പിലാക്കുന്നത്.
ടവറുകൾ സ്ഥാപിക്കുമ്പോൾ 300 ചതുരശ്ര മീറ്ററിൽ കൂടരുത്. പാർപ്പിട കെട്ടിടങ്ങൾ, സ്‌കൂളുക ൾ, കിന്റർഗാർട്ടനുകൾ തുടങ്ങിയ കെട്ടിടങ്ങളിൽനിന്നും ചുരുങ്ങിയത് 20 മീറ്റർ അകലം പാലിച്ചില്ലെങ്കിൽ പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ടവറുകൾ ഉള്ള സൈറ്റുകളിൽ പരസ്യമോ പ്രമോഷണൽ ബോർഡുകളോ സ്ഥാപിച്ചാൽ 3000 മുതൽ 5000 ദീനാർ വരെ പിഴയും ടെലി കമ്യൂ ണിക്കേഷൻ സ്റ്റേഷനുകളുടെയും ടവറുകളുടെയും സ്ഥലം വേലികെട്ടിയാൽ 4000 മുതൽ 5000 ദീനാർവരെ പിഴയും ഈടാക്കും.
ടവറുകൾ സ്ഥാപിച്ച ഇടങ്ങളിൽ അനധികൃത നിർമാണങ്ങൾ നടത്തിയാലും ആവശ്യമായ അകലം പാലി ച്ചില്ലെങ്കിലും നടപടികൾ സ്വീകരിക്കുമെന്നും ലംഘനങ്ങളുടെ തോത് അനുസരിച്ച് പിഴ വർധിക്കുമെന്നും അധികൃതർ അറിയിച്ചു.
Related News
കുവൈറ്റിൽ ഫെബ്രുവരി എട്ടിന് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ് ഓഫിസുകളിൽ പരിശോധന
കുടുംബവിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് പാർലമെന്റ് അംഗങ്ങൾ
വ്യാജ സർട്ടിഫിക്കറ്റ് സംഘം പിടിയിൽ
അനധികൃത ചികിത്സ; കോസ്മെറ്റിക് ക്ലിനിക്ക് അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം
നിയമം ലംഘിച്ച 15 ഭക്ഷ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടി കുവൈത്ത്
കുവൈത്തിൽ ശനിയാഴ്ച മഴക്കുവേണ്ടിയുള്ള നമസ്കാരം
കുവൈത്ത് പരിസ്ഥിതി നിയമം കർശനമാക്കുന്നു
കൊലക്കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി
അമീരി കാരുണ്യത്തിന്റെ ഭാഗമായി തടവുകാർക്ക് ശിക്ഷ ഇളവു നൽകുന്നു
ആരോഗ്യ മന്ത്രാലയത്തിന് ഫ്ളെക്സിബിൾ ജോലി സമയം അനുയോജ്യമല്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി
കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C