ക്ലൗഡ് സീഡിങ്ങിന് തയ്യാറെടുത്ത് യുഎഇ

cloud seeding UAE

ക്ലൗഡ് സീഡിങ്ങിലൂടെ യുഎഇയിൽ മഴ വർധിപ്പിക്കും. ഒരു മാസം നീളുന്ന ക്യാംപെയിന്റെ ഭാഗമായി അടുത്ത ആഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അന്തരീക്ഷത്തിൽ മേഘങ്ങളുടെ ഘടനയിൽ മാറ്റം വരുത്തി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. ഉപ്പും പൊട്ടാസ്യവും മഗ്നീഷ്യവും സോളിഡ് കാർബൺ ഡയോക്സൈഡുമെല്ലാം കൂട്ടികലർത്തി മേഘങ്ങളിൽ വിതറിയാണ് മഴ പെയ്യിക്കുന്നത്.

നാളെ മുതൽ അൽഐൻ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്ന വിമാനങ്ങൾ മേഘങ്ങളിൽ രാസ വസ്തുക്കൾ വിതറും. സെപ്റ്റംബർ അവസാനം വരെ ഇതു തുടരും.അമേരിക്ക ആസ്ഥാനമായുള്ള സ്ട്രാട്ടൻ പാർക്ക് എൻജിനീയറിങ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *