മനാമ: നൂതന ഉൽപന്നങ്ങൾക്കായി മലേഷ്യയിൽ നടന്ന ഇന്റർനാഷണൽ വെർച്ച്വൽ എക്സിബിഷൻ, ഇൻവൈഡ് 2022വിൽ ബഹ്റൈനിലെ വിദ്യാർഥികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ‘ടെലിബോട്ട്’ പ്രൊജക്ടിലാണ് വിദ്യാർഥികൾ മികവ് പ്രകടിപ്പിച്ചത്.
ബഹ്റൈൻ യൂണിവേഴ്സിറ്റി ഐ.ടി വിഭാഗം വിദ്യാർഥികളാണ് ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയത്. വിദൂരങ്ങളിലിരുന്ന് റോബോട്ടുകളെ നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യയാണ് ടെലിബോട്ട്. അദ്നാൻ ഹസ്മുല്ലയുടെ നേതൃത്വത്തിൽ നാല് വർഷം നടത്തിയ പഠനത്തിന്റെ ഫലമാണ് കണ്ടുപിടുത്തം.
വൈജ്ഞാനിക മേഖലയിൽ ടെലിബോട്ട് സംവിധാനം ഉപയോഗപ്പെടുത്തുന്നതിലൂടെ യാത്രയും സമയവും ലാഭിക്കാൻ കഴിയുമെന്നും അദ്നാൻ വ്യക്തമാക്കി. അലി ജമീൽ, ഹിഷാം അബ്ദുല്ല, ഖാലിദ് അബ്ദുൽ ജലീൽ എന്നീ വിദ്യാർഥികളും അദ്നാനോടൊപ്പം കണ്ടുപിടുത്തത്തിൽ പങ്കാളികളായിരുന്നു. ബഹ്റൈൻ യൂണിവേഴ്സിറ്റി ഐ.ടി വിഭാഗം പ്രസിഡന്റ് ഡോ. ഹസൻ അൽ മുല്ല വിജയികളെ സ്വീകരിച്ചു.
Related News
ഹജ്ജിനായി പോകുന്നവർക്ക് മാർഗനിർദേശം പുറത്തിറക്കി ബഹ്റൈൻ
ബഹ്റൈനിൽ അനധിക്യത താമസക്കാരെ കണ്ടെത്താൻ പരിശോധന തുടരുന്നു
ബഹ്റൈനിൽ ജോലിചെയ്യുന്നവരിൽ അഞ്ച് ലക്ഷത്തിലേറെ പ്രവാസികൾ
23 മുതൽ മറാഇ 2023 ബഹ്റിനിൽ
ഗാസയിൽ നിന്ന് പൗരൻമാരെ ഒഴിപ്പിച്ച് ബഹ്റൈൻ
ഇസ്രായേലിലെ ബഹ്റൈൻ അംബാഡറെ തിരിച്ചുവിളിച്ചു
ടെന്റ് സീസൺ ഓൺലൈൻ ബുക്കിങ് നവംബർ രണ്ട് മുതൽ
ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് എക്സിബിഷന് ബഹ്റൈൻ ആതിഥ്യം വഹിക്കും
ഗൾഫ് സ്വപ്നം യാഥാർഥ്യമാക്കാൻ ശ്രമിച്ചു ചതിക്കപ്പെടുന്നവർ കൂടുന്നു
വീരമൃത്യുവരിച്ച സൈനികരുടെ വേർപാടിൽ ഹമദ് രാജാവ് അനുശോചനം രേഖപ്പെടുത്തി
ബഹ്റൈൻ ഫിലിം ഫെസ്റ്റിവൽ ഒക്ടോബർ അഞ്ച് മുതൽ
ലുലുവിന്റെ പത്താമത്തെ ഹൈപ്പർമാർക്കറ്റ് ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ചു
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C