ഐഫോൺ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാവാനൊരുങ്ങി ടാറ്റ

ആപ്പിളിന്റെ ഐഫോൺ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാവാൻ ടാറ്റ. ഇതിനായി ഐഫോൺ നിർമിക്കുന്ന തയ്‌വാനിലെ വിസ്‌ട്രോൺ കോർപ്പറേഷന്റെ ഇന്ത്യൻ ഉപകമ്പനിയായ വിസ്‌ട്രോൺ ഇൻഫോകോം മാനുഫാക്ചറിങ്ങിനെ 1,040 കോടി രൂപ മുടക്കി ടാറ്റ ഏറ്റെടുക്കും.

കമ്പനിയുടെ നൂറ് ശതമാനം ഓഹരികളും ടാറ്റ ഇലക്‌ട്രോണിക്സിന് കൈമാറാനുള്ള തീരുമാനത്തിന് വിസ്‌ട്രോൺ കോർപ്പറേഷന്റെ ബോർഡ് യോഗം അംഗീകാരം നൽകി. ടാറ്റയെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്.

കരാർ കമ്പനികൾ വഴിയാണ് ആപ്പിൾ ഐഫോണുകൾ നിർമിക്കുന്നത്. ആകെ ഐഫോണുകളുടെ ഏഴ് ശതമാനത്തോളം ഇന്ത്യയിലാണുണ്ടാക്കുന്നത്. വിസ്‌ട്രോണിന് പുറമേ തയ്‌വാൻ കമ്പനികൾ തന്നെയായ ഫോക്‌സ്‌കോണും പെഗാട്രോണും ഇന്ത്യയിൽ ഐഫോണുകൾ നിർമിക്കുന്നുണ്ട്. വിസ്‌ട്രോൺ ബെംഗളൂരുവിനടുത്ത പ്ലാന്റിലും മറ്റു രണ്ടു കമ്പനികൾ തമിഴ്‌നാട്ടിലുമാണ് ഐഫോണുകൾ നിർമിക്കുന്നത്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *