ദോഹ: ഊർജം, സമ്പദ് വ്യവസ്ഥ, നിക്ഷേപം എന്നിവയിൽ സഹകരണം ശക്തിപ്പെടുത്താനും സൗഹൃദവും സഹകരണവും ഊട്ടിയുറപ്പിക്കാനും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ഹംഗറി പര്യടനം. വിവിധ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവച്ചു.
ഹംഗറി പ്രസിഡന്റ് കതാലിൻ നോവാക്കിന്റെ ക്ഷണപ്രകാരമാണ് അമീറിന്റെ സന്ദർശനം. പ്രസിഡന്റ് കതാലിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിവിധ മേഖലകളിൽ പ്രത്യേകിച്ചും ഊർജം, സമ്പദ് വ്യവസ്ഥ, നിക്ഷേപം എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളാണ് ചർച്ചയായത്. ഹംഗറിയുമായി പരിസ്ഥിതി സംരക്ഷണം, നയതന്ത്ര പരിശീലനം, കൃഷി എന്നിവയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രവും യുവജന കാര്യ മേഖലയിൽ കരാറിലും ഒപ്പുവച്ചു. ഹംഗറി തലസ്ഥാനമായ ബുധാപെസ്റ്റിലെ സാൻഡോർ പ്രസിഡൻഷ്യൽ പാലസിൽ അമീറിന് ഊഷ്മള സ്വീകരണം നൽകി.
Related News
ഖത്തർ പ്രവാസികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം
Working Hours Regulation Qatar: ഓഫീസ് സമയത്തിൽ പുതിയ ക്രമീകരണങ്ങളുമായി ഖത്തർ മന്ത്രിസഭ; ജീവനക്കാരുടെ ജോലി ആരംഭിക്കുന്ന സമയത്തിൽ ഇളവ്, വീട്ടിലിരുന്ന് ജോലി ചെയ്യാം
“ട്രാഖ്” പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വേൾഡ് ക്ലാസ് ഏഷ്യൻ കപ്പ്; ഖത്തറിനെ പ്രശംസിച്ച് ഇന്ത്യൻ കോച്ച്
ഒമാൻ സുൽത്താന്‍ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
‘ഫലസ്തീനിനായി 10 സഹായ വിമാനങ്ങൾ’: സംരംഭത്തിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി
ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും
ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ
“സ്കിയ” രക്തദാന ക്യാംപ് ശ്രദ്ധേയമായി
357 ഫാമുകൾക്ക് ഉൽപാദനം വർദ്ധിപ്പിക്കാൻ യന്ത്രവൽക്കരണ സേവനം ലഭിക്കുന്നു.
എക്സ്പോ 2023 ദോഹയിൽ സുഡാനീസ് പവലിയൻ ഉദ്ഘാടനം ചെയ്തു.
ഖത്തർ കാലാവസ്ഥ നിരീക്ഷണം ഈ ആഴ്ചയിൽ മഴയ്ക്ക് സാധ്യത.
ബുധാപെസ്റ്റിലെ പ്രധാനമന്ത്രിയുടെ ആസ്ഥാനത്ത് പ്രധാനമന്ത്രി വിക്ടർ ഓർബാനും അമീറിന് മികച്ച സ്വീകരണമാണ് നൽകിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ അമീറിന്റെ സന്ദർശനം വഴിതെളിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ബുധാപെസ്റ്റിന്റെ കായിക അടിസ്ഥാന സൗകര്യങ്ങളിലെ വൻ പുരോഗതികളിലുള്ള സന്തോഷം അമീർ അറിയിച്ചു. പ്രസിഡന്റിനെ ഔദ്യോഗികമായി ദോഹയിലേക്ക് ക്ഷണിച്ചു കൊണ്ടാണ് അമീർ കൂടിക്കാഴ്ച പൂർത്തിയാക്കിയത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C