ദോഹ: ട്വന്റി20 ലോകകപ്പ് ഏഷ്യൻ യോഗ്യത റൗണ്ടിൽ ആതിഥേയരായ ഖത്തറിന് തുടർച്ചയായ നാലാം ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ അയൽക്കാരായ ബഹ്റൈനെയാണ് ആവേശകരമായ മത്സരത്തിൽ 13 റൺസിന് തോൽപിച്ചത്.ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഖത്തർ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് നേടി. ഓപണർ ഇമാൽ ലിയനാഗെ (78 റൺസ്),മുഹമ്മദ് അഹ്നാഫ് (60 നോട്ടൗട്ട്) എന്നിവരുടെ മികവിലായിരുന്നു ഖത്തറിന്റെ മികച്ച ടോട്ടൽ.മറുപടി ബാറ്റിങ്ങിനിറങ്ങിയ ബഹ്റൈൻ അവസാന ഓവർ വരെ പോരാടിയെങ്കിലും ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
