സിംഫണി ഓഫ്‌ സൗണ്ട്‌ പോസ്റ്റർ പ്രകാശനം ചെയ്തു

മലയാള ഗാന രംഗത്തിലെ വിവിധ തലമുറകളിൽ പെട്ട‌ പ്രതിഭകളെ ഒരേ വേദിയിൽ അണിനിരത്തി കൾച്ചറൽ ഫോറം ഡിസംബർ 8 വെള്ളിയാഴ്ച ദോഹയിൽ സംഘടിപ്പിക്കുന്ന സംഗീതാഘോഷ സന്ധ്യ ‘സിംഫണി ഓഫ്‌ സൗണ്ടിന്റെ’ പോസ്റ്റർ പ്രകാശനം ചെയ്തു. പരിപാടിയുടെ മുഖ്യ പ്രായോജകരായ ഓട്ടോ ഫാസ്റ്റ്‌ ട്രാക്ക്‌ എം.ഡി ഷിയാസ്‌ കൊട്ടാരം, ഐ.സി.ബി.എഫ്‌ പ്രസിഡണ്ട്‌ ഷാനവാസ്‌ ബാവ, റേഡിയോ മലയാളം എം.ഡി അൻവർ ഹുസൈൻ എന്നിവർ ചേർന്നാണ്‌ പോസ്റ്റർ പ്രകാശനം ചെയ്തത്‌.

സാമൂഹിക സാംസ്കാരിക മേഖലയിൽ നിറഞ്ഞു നിൽക്കുന്ന കൾഛറൽ ഫോറത്തിൽ നിന്ന് പുതുമയാർന്ന ഒരു കലാവിരുന്ന് പ്രതീക്ഷിക്കുന്നതായി ഷാനവാസ്‌ ബാവ പറഞ്ഞു. കൾച്ചറൽ ഫോറത്തിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾ പോലെ വൈവിദ്ധ്യങ്ങൾ നിറഞ്ഞതാവട്ടെ ഈ പരിപാടിയെന്ന് ഷിയാസ്‌ കൊട്ടാരം ആശംസിച്ചു. പ്രോഗ്രാം കൺവീനർ അഹമ്മദ്‌ ഷാഫി പരിപാടി വിശദീകരിച്ചു. സിംഫണി ഓഫ്‌ സൗണ്ട്സ്‌ ജനറൽ കൺവീനർ അബ്ദുൽ ഗഫൂർ എ.ആർ, കൾച്ചറൽ ഫോറം വൈസ്‌ പ്രസിഡണ്ട്‌ ചന്ദ്രമോഹൻ, മാർക്കറ്റിംഗ്‌ കൺവീനർ അബ്ദുറഹീം വേങ്ങേരി, മീഡിയ കോഡിനേറ്റർ റബീഅ് സമാൻ തുടങ്ങിയവർ സംബന്ധിച്ചു.

മലയാള ചലച്ചിത്ര പിന്നണി ഗായിക സിതാര കൃഷ്ണകുമാർ നയിക്കുന്ന സംഗീതവിരുന്നിൽ കണ്ണൂർ ഷരീഫ്‌, ശ്വേത അശോക്‌, ശ്രീജേഷ്‌, അക്ബർ ഖാൻ എന്നിവരാണ്‌ സിംഫണി ഓഫ്‌ സൗണ്ട്‌ വേദിയിലെത്തുന്നത്‌.

Related News

ഫോട്ടോ:
കള്‍ച്ചറല്‍ ഫോറം അവതരിപ്പിക്കുന്ന ‘സിംഫണി ഓഫ് സൗണ്ട്സ്’ ഷോയുടെ പോസ്റ്റർ ഓട്ടോ ഫാസ്റ്റ്‌ ട്രാക്ക്‌ എം.ഡി ഷിയാസ്‌ കൊട്ടാരം, ഐ.സി.ബി.എഫ്‌ പ്രസിഡണ്ട്‌ ഷാനവാസ്‌ ബാവ, റേഡിയോ മലയാളം എം.ഡി അൻവർ ഹുസൈൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *