പൊതുനന്മയുടെ പേരില്‍ എല്ലാ സ്വകാര്യ സ്വത്തും സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാനാകില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്. ഭൗതിക വിഭവങ്ങളുടെ പരിധിയില്‍ എല്ലാ സ്വകാര്യസ്വത്തും വരില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി ഭരണഘടനയുടെ അനുഛേദം 39 ബിയിലെ സാമൂഹിക വിഭവങ്ങള്‍ എന്ന നിര്‍വചനത്തില്‍ എല്ലാ സ്വകാര്യ വിഭവങ്ങളും ഉള്‍പ്പെടുമോ എന്നാണ് ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്. ചില സ്വകാര്യ സ്വത്തുക്കള്‍ ഭൗതിക വിഭവങ്ങളുടെ പരിധിയില്‍ വരുമെങ്കിലും എല്ലാം അത്തരത്തില്‍ നിര്‍വചിക്കാനാവില്ലെന്ന് ഒന്‍പതംഗ ബെഞ്ചിലെ എട്ടുപേരും നിലപാടെടുത്തു. സ്വകാര്യ സ്വത്ത് സര്‍ക്കാരിന് ഏറ്റെടുത്ത് വിതരണം ചെയ്യാമെന്ന 1978 ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരുടെ വിധി പുനര്‍വ്യാഖ്യാനം ചെയ്താണ് ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
