ദോഹ: രണ്ടു വർഷം മുമ്പ് ലയണൽ മെസ്സിയുടെ അർജൻറീന വിശ്വകിരീടത്തിൽ മുത്തമിട്ടതിന്റെ ഓർമയിൽ ഖത്തർ ലുസൈലിലേക്ക് ഒഴുകിയ സായാഹ്നം. ദേശീയ ദിനാഘോഷം വീണ്ടുമൊരു ഫുട്ബാൾ ലഹരിയിലായതിന്റെ ഉണർവായിരുന്ന ബുധനാഴ്ച ഖത്തറിലെങ്ങും.നഷ്ടമായൊരു ലോകകപ്പിന്റെ ഓർമയിൽ ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയും, ലോക ഫുട്ബാളർ പുരസ്കാരം സ്വന്തമാക്കിയതിന്റെആഘോഷം തീരും മുേമ്പ വിനീഷ്യസ് ജൂനിയറും പിന്നെ ലോക ഫുട്ബാളിലെ വിലപിടിപ്പുള്ള ഒരുപിടി താരങ്ങളുമായി റയൽ മഡ്രിഡ് ലുസൈലിൽ ഇറങ്ങുേമ്പാൾ ഗാലറിയിൽ ഇരിപ്പുറപ്പിച്ച് ഇഷ്ട താരങ്ങളെ വീണ്ടുമൊരിക് നേരിട്ടു കാണാൻ ആരാധകർ ഒഴുകിയെത്തി.
