മസ്കത്ത്: 2024ലെ രാജ്യത്തിൻ്റെ ബജറ്റിന് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നൽകി. എണ്ണ വില ശരാശരി ബാരലിന് 60 യു.എസ്. ഡോളർ കണക്കാക്കിയാണ് ധനകാര്യമന്ത്രാലയം ബജറ്റ് തയാറാക്കിയിരിക്കുന്നത്. ഈ വർഷത്തെ വരുമാനം ഏകദേശം 11 ശതകോടി റിയാലാണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 9.5 ശതമാനം കൂടുതലാണ്. മൊത്തം പൊതുചെലവ് ഏക ദേശം 11.650 ശതകോടി റിയാലായും കണക്കാക്കുന്നു. ഇത് കഴിഞ്ഞ ബജറ്റിനെക്കാൾ 2.6 ശതമാനം കൂടുതലാണ്. ബജറ്റ് കമ്മി ഏകദേശം 640 ദശലക്ഷം റിയാലും പ്രതീക്ഷിക്കുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C