യുഎഇയിലെ കനത്ത ചൂടിന് ആശ്വാസമായി ‘സുഹൈൽ’ വരും

അബുദാബി: ശൈത്യകാലത്തിന്റെ വരവറിയിച്ച് കൊണ്ട് യുഎഇയുടെ ആകാശത്ത് സുഹൈല്‍ നക്ഷത്രം അടുത്തയാഴ്ചയോടെ പ്രത്യക്ഷപ്പെടും. ഇതിന് പിന്നാലെ രാജ്യത്തെ താപനില ക്രമേണ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേനല്‍ക്കാലത്തിന്റെ അവസാനം അറിയിക്കുന്ന സുഹൈല്‍ നക്ഷത്രം ഓഗസ്റ്റ് 24 ന് പുലര്‍ച്ചെ കാണപ്പെടുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കല്‍ സൊസൈറ്റി ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ അറിയിച്ചു.

സുഹൈല്‍ നക്ഷത്രം തെളിയുന്നത് പരമ്പരാഗതമായി യുഎഇയില്‍ ചൂട് കുറഞ്ഞ് തുടങ്ങുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. അറേബ്യന്‍ ഉപദ്വീപിന്റെ മധ്യഭാഗത്ത് ആയിട്ടാകും സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെടുക. ഇതോടെ രാജ്യം കനത്ത ചൂടില്‍ നിന്ന് സാധാരണ നിലയിലേക്ക് എത്തും. ഘട്ടംഘട്ടമായിട്ടായിരിക്കും ചൂടില്‍ കുറവ് അനുഭവപ്പെടുക.

Related News

സുഹൈല്‍ നക്ഷത്രം ഉദിച്ച് 40 ദിവസത്തിന് ശേഷമായിരിക്കും ശൈത്യകാലം ആരംഭിക്കുക. വരുന്ന ആഴ്ചകളിലുടനീളം സുഹൈല്‍ നക്ഷത്രം ആകാശത്ത് തെളിഞ്ഞുകാണാന്‍ കഴിയും. സിറിയസിന് ശേഷം ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈല്‍. ഭൂമിയില്‍ നിന്ന് ഏകദേശം 313 പ്രകാശവര്‍ഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

അതേസമയം, ഒക്ടോബര്‍ രണ്ട് മുതല്‍ രാത്രിയുടേയും പകലിന്റെയും ദൈര്‍ഘ്യം തുല്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സമയത്താണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൃഷി ആരംഭിക്കുക.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *