എക്സ്പോ 2023 ദോഹയിൽ സുഡാനീസ് പവലിയൻ ഉദ്ഘാടനം ചെയ്തു.

Sudanese pavilion inaugurated at Expo 2023 Doha

ദോഹ : അന്താരാഷ്ട്ര ഹോർട്ടികൾച്ചറൽ എക്സ്പോ 2023 ദോഹയുടെ അന്താരാഷ്ട്ര സോണിൽ നിരവധി അംബാസഡർമാർ, നയതന്ത്ര സ്ഥാപനങ്ങളുടെ തലവന്മാർ, ഉദ്യോഗസ്ഥർ, പരിസ്ഥിതി സ്നേഹികൾ, ഖത്തറിലെ സുഡാനീസ് തുടങ്ങിയവർ ചേർന്ന് സമൂഹത്തിന്റെ ഒരു വലിയ സംഘത്തിന്റെ സാന്നിധ്യത്തിൽ സുഡാനി പവലിയൻ ഉദ്ഘാടനം ചെയ്തു.തന്റെ രാജ്യത്തിന്റെ പവലിയൻ ഉദ്ഘാടനം ചെയ്തത് ഖത്തറിലെ റിപ്പബ്ലിക് ഓഫ്അംബാസഡർ അഹമ്മദ് അബ്ദുൽ റഹ്മാൻ,മുഹമ്മദ് ഹസൻ സിവാർ അല്‍ ദഹാബ് തുടങ്ങിയവർ ആയിരുന്നു.സുഡാൻ നിലവിൽ നേരിടുന്ന വെല്ലുവിളികൾക്കിടയിലും ഈ സുപ്രധാന പ്രദർശനത്തിൽ പങ്കെടുക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു.

കാർഷികേതര രാജ്യത്ത് ആദ്യമായിട്ടാണ് എക്സ്പോ സംഘടിപ്പിക്കുന്നത് അതിനെ സവിശേഷമായ ഒരു പ്രത്യേകത നൽകുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സുഡാന്റെ സമ്പന്നമായ പൈതൃകവും, സംസ്കാരവും പ്രദർശിപ്പിക്കുന്നതിനും പങ്കാളിത്തത്തിനും നിക്ഷേപത്തിനും ഉള്ള അവസരങ്ങൾ തുറന്നു കൊടുക്കുന്ന വിശാലമായ പ്രകൃതികൾ ഉള്ള ഒരു ഒന്നാന്തരം കാർഷിക രാജ്യമാണിതെന്ന് ലോകത്തിനു മുന്നിൽ തെളിയിക്കാനുള്ള ഒരു അവസരമായിട്ട് സുഡാനിന്റെ ഈ പ്രതിബന്ധത അദ്ദേഹം ചൂണ്ടിക്കാട്ടി.പവലിയൻ തുറക്കുന്നതിനും ഹോർട്ടികൾച്ചറിൽ സുഡാനിന്റെ കാർഷിക നിലവാരം പ്രദർശിപ്പിക്കുന്നതിനും സൗകര്യം ഒരുക്കിയ സംഘാടക സമിതിയോട് അദ്ദേഹം നന്ദി പറഞ്ഞു. മൺകൂനകൾ, മരഭൂവൽക്കരണം,മറ്റു പ്രദേശങ്ങളിലെ വരൾച്ച തുടങ്ങിയ വെല്ലുവിളികൾക്ക് പുറമെ ആവർത്തിച്ചുള്ള വിനാശകരമായ വെള്ളപ്പൊക്കങ്ങളിലൂടെയും രാജ്യത്തെ സാരമായി ബാധിക്കുന്ന കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള ശ്രമങ്ങളെപറ്റിയും സുഡാന്റെ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നുവെന്ന് എന്ന് അദ്ദേഹം അറിയിച്ചു.ഈ വെല്ലുവിളികൾക്കിടയിലും സുഡാനിലെ ജനങ്ങളുടെ ക്ഷമതയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *