ഖത്തറിൽ വാരാന്ത്യത്തിൽ ശക്തമായ കാറ്റും കടലാക്രമണവും ഉണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ്

ദോഹ : ഖത്തറിൽ ശരത്ക്കാലം ആരംഭിക്കുമ്പോൾ വാരാന്ത്യത്തിൽ ശക്തമായ കാറ്റും കടലാക്രമണവും ഉണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് (ക്യു എം ഡി) പ്രവചിച്ചു.

സെപ്റ്റംബർ 1 നാളെവരെ കാലാവസ്ഥ തുടരുമെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശനിയാഴ്ചത്തേക്ക് കൂടുതൽ മുന്നറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല.വാരാന്ത്യത്തിലെ കാലാവസ്ഥ പകൽ ചൂടുള്ള സമയവും നേരിയ പൊടിയും ഉൾക്കൊള്ളുന്നതാണെന്ന് വ്യക്തമാക്കി. സെപ്റ്റംബർ 1 കാറ്റ് 10 -20 KT മുതൽ 26 KT വരെയും,കടലിന്റെ ഉയരം 2-5 മുതൽ 8 അടി വരെ ഉയരുകയും ചെയ്യും.

സെപ്റ്റംബർ മാസം ശത്ക്കാലമാസത്തെ അടയാളപ്പെടുത്തുന്നു .അതോടൊപ്പം വേനൽക്കാലത്തിനും ശൈത്യകാലത്തിനും ഇടയിലുള്ള ഒരു പരിവർത്തനമായിട്ടാണ് ഈ മാസം കണക്കാക്കുന്നത് . ഈ സീസണിൽ കാലാവസ്ഥ ക്രമേണ സൗമ്യമായിരിക്കും.കൂടാതെ മഴയ്ക്കുള്ള സാധ്യതക്കൊപ്പം മേഘങ്ങളുടെ അളവും വർദ്ധിക്കും ചിലപ്പോൾ ഇടിയോടുകൂടി മഴ ഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബറിലെ പ്രതിദിന ശരാശരി താപനില 33.1 ഡിഗ്രി സെൽഷ്യസ് ആണ്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *