ട്രിപ്പോളി: ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും വിറങ്ങലിച്ച് കിഴക്കന്‍ ലിബിയ. മരണ സംഖ്യ 2000 പിന്നിട്ടു. പതിനായിരത്തിൽ കൂടുതൽ പേരെ കാണാതായി. ഡെർന നഗരം കടലിലേക്ക് ഒലിച്ചുപോയി. നഗരത്തിലെ രണ്ട് ഡാമുകള്‍ തകര്‍ന്നതോടെയാണ് ഇത്രയും വലിയ നാശനഷ്ടമുണ്ടായത്.
“ഞാൻ ഡെർനയിൽ നിന്ന് തിരിച്ചെത്തി. വിനാശകരമാണ് സ്ഥിതി. മൃതദേഹങ്ങൾ എല്ലായിടത്തും കിടക്കുന്നു- കടലിൽ, താഴ്‌വരകളിൽ, കെട്ടിടങ്ങൾക്കടിയില്‍”- സിവിൽ ഏവിയേഷൻ മന്ത്രിയും എമർജൻസി കമ്മിറ്റി അംഗവുമായ ഹിചെം ച്‍കിയോട്ട് വ്യക്തമാക്കി.
ഇതിനോടകം ഡെര്‍ന നഗരത്തിന്‍റെ കാല്‍ ഭാഗം ഒലിച്ചുപോയെന്നും മന്ത്രി പറഞ്ഞു. ഡെർനയില്‍ അണക്കെട്ടുകൾ തകർന്നത് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടിയെന്ന് ലിബിയ നാഷണല്‍ ആര്‍മി വക്താവ് അഹമ്മദ് മിസ്‌മാരി വ്യക്തമാക്കി. 6000 പേരെ ഡെർനയില്‍ മാത്രം കാണാതായി. ആളുകളും കെട്ടിടങ്ങളുമെല്ലാം ഒഴുകിപ്പോവുകയായിരുന്നു എന്ന് സേനാ വക്താവ് കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C