ന്യൂഡൽഹി: ഐ.എസ്.എൽ ക്ലബുകളോട് ദേശീയ ക്യാമ്പിനായി താരങ്ങളെ വിട്ടുനൽകണമെന്ന് അഭ്യർഥിച്ച് ഇന്ത്യൻ ഫുട്ബാൾ പരിശീലകൻ ഇ ഗോർ സ്റ്റിമാക്. ആഗസ്റ്റ് 12നാണ് അണ്ടർ 23 എ. എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളുടെ ക്യാമ്പ് ആരംഭിക്കുന്നത്. അണ്ടർ 23 എ.എഫ്.സി ഏഷ്യൻ കപ്പ് യോ ഗ്യത മത്സരങ്ങൾക്ക് കളിക്കാരെ വിടാനാവി ല്ലെന്ന് ഐ.എസ്.എൽ ക്ലബ്ബുകൾ അറിയിച്ചി രുന്നു. കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും മുംബൈ സിറ്റി എഫ്.സിയും ആണ് താരങ്ങളെ വിട്ടുനൽകുന്നില്ലെന്ന് അറിയിച്ചത് . ഇക്കാര്യം സൂചിപ്പിച്ചു അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് കത്തെഴുതുകയും ചെയ്തു. ഏഷ്യൻ ഗെയിംസ്, കിങ്സ് കപ്പ്, ലോകകപ്പ്’യോഗ്യത മത്സരങ്ങൾ, ഏഷ്യ കപ്പ് ഉൾപ്പെടെ നിർണായക ടൂർണമെന്റു കൾ നടക്കാനിരിക്കെ, ഹ്രസ്വ ക്യാമ്പുകൾകൊണ്ട് ഫലമില്ലെന്നും ദീർഘനാളത്തെ ക്യാമ്പുകളാ ണ് വേണ്ടതെന്നും സ്റ്റിമാക് പറയുന്നു.
“ഇന്ത്യൻ ഫുട്ബാൾ ഇപ്പോൾ നിർണായക ഘട്ട ത്തിലാണ്. ഒരു ഫുട്ബാൾ സംസ്കാരം സൃഷ്ടി ക്കുന്നതിനും നമ്മുടെ ആത്യന്തിക ലക്ഷ്യങ്ങളി ലേക്ക് അടുക്കുന്നതിനും ഏതാനും വർഷങ്ങളാ യി നമ്മൾ എല്ലാവരും കഠിനാധ്വാനത്തിലാണ്. നമ്മൾ ഒരുമിച്ചു പ്രവർത്തിക്കുന്നത് തുടരുകയും മു ന്നോട്ടുപോകുകയും വേണം. എല്ലാ ക്ലബുകളോ ടും നമ്മുടെ ദേശീയ ടീമുകളെ പിന്തുണക്കുന്നത് തുടരാൻ ഞാൻ അഭ്യർഥിക്കുന്നു, പ്രത്യേകിച്ച് ചില പ്രധാന ടൂർണമെന്റുകൾ നടക്കാനിരിക്കെ. ഏഷ്യയിലെയും ലോകത്തെയും ഫുട്ബാൾ ഭീമന്മാർക്കെതിരെ നമുക്ക് മികച്ച താരങ്ങളെ അണിനിര ത്തണം” -സ്റ്റിമാക് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിൽ പറയുന്നു. നമുക്ക് നമ്മുടെ രാജ്യത്തെ ഫുട്ബാളിന്റെ നെറുകയിലേക്ക് കൊണ്ടുപോകാം എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
Related News
‘കർഷകർക്ക് 9000 രൂപ ധനസഹായം’; ബജറ്റിൽ വൻ പ്രഖ്യാപനങ്ങൾ
വാണിജ്യ സിലണ്ടറുകളുടെ വില കുറയും
13 ദിവസങ്ങൾ കൊണ്ട് ഇന്ത്യ മുഴുവന് ചുറ്റാൻ വെറും 26,000 രൂപ
ലോകത്ത് ഏറ്റവും സമയകൃത്യത പാലിക്കുന്ന വിമാനത്താവളം; നേട്ടം സ്വന്തമാക്കി ബംഗളൂരു വിമാനത്താവളം
മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0; സമാപനം നാളെ
മില്ലറ്റ് ഉത്പന്നങ്ങൾക്ക് അടക്കം നികുതി വെട്ടിക്കുറച്ച് ജിഎസ്ടി കൗൺസിൽ
ഇന്ത്യ- യുഎസ് ബന്ധം; പരിധി വയ്ക്കുന്നത് ബുദ്ധിമുട്ടെന്ന് എസ്. ജയശങ്കർ
ബഹ്റൈനും ഇന്ത്യയും തമ്മിലുളള ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തും
ഏഷ്യൻ ഗെയിംസ്: സ്വർണ്ണവേട്ട നടത്തി ഖത്തർ
ഒരു രാജ്യം, ഒറ്റതിരഞ്ഞെടുപ്പ് റിപ്പോർട്ടിന് അന്തിമ അംഗീകാരം നൽകിയില്ല
185 ഖത്തർ അത്ലറ്റുകൾ ഹാങ്ങ്ഷൗവിൽ നടക്കുന്ന പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നു
ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലുകളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യയിലെ ഒബ്റോയ് അമർവിലാസ്
ചൈന വേദിയാകുന്ന ഏഷ്യൻ ഗെയിംസിന് ഇന്ത്യൻ ടീമിനെ അയക്കണമെന്ന് അഭ്യർഥിച്ച് സ്റ്റിമാക് നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കായിക മന്ത്രിക്കും കത്തെഴുതിയിരുന്നു. ഗ്രൂപ് ഇനങ്ങളിൽ ഏഷ്യൻ റാങ്കിങ്ങിൽ ആദ്യ എട്ടു സ്ഥാനങ്ങളിലുള്ള ടീമുകളെ മാത്രം അയച്ചാൽ മതിയെന്ന മാനദണ്ഡത്തിൽ ഫുട്ബാളിന് ഇളവു നൽകിയത് ഇതേത്തുടർന്നാണ്. അണ്ടർ 23 താര ങ്ങൾക്ക് ഭൂരിപക്ഷമുള്ള ഏഷ്യൻ ഗെയിംസ് ടീമിനെ സ്റ്റിമാക്കാണ് പരിശീലിപ്പിക്കുന്നത്. അണ്ടർ 23 എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്ക് പരിശീലകനായി ക്ലിഫോർഡ് മിറാൻഡ യെയും ഫുട്ബാൾ ഫെഡറേഷൻ ചുമതലപ്പെടു ത്തിയിട്ടുണ്ട്.