അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്ന ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ബൗളർമാരിലൊരാളായ Stuart Broad ഹൃദ്യമായ കുറിപ്പുമായി മുൻ ഇന്ത്യൻ താരം Yuvraj singh. ഇപ്പോൾ നടക്കുന്ന ആഷസ് പരമ്പരയിലെ അവസാന മത്സരത്തിന് ശേഷമാകും ബ്രോഡ് ക്രിക്കറ്റിൽ നിന്നും വിരമിക്കുക.
കഴിഞ്ഞ ദിവസം ടെസ്റ്റ്കരിയറിൽ 600 വിക്കറ്റ് തികച്ചുകൊണ്ട് ചരിത്രം കുറിച്ച 37-കാരന്റെ പെട്ടന്നുള്ള വിരമിക്കൽ തീരുമാനം ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം നോക്കി കാണുന്നത്. നിരവധി താരങ്ങൾ ബ്രോഡിന് ആശംസകളും നല്ലാ ഭാവിയും നേർന്ന് രംഗത്തുവന്നിട്ടുണ്ട്. ബോഡിനെ ടി20 ലോകകപ്പിൽ ഒരോവറിൽ ആറ് സിക്സിന് പറത്തിയ ഓൾറൗണ്ടർ യുവരാജ് സിങ്ങും മനോഹരമായ കുറിപ്പ് പങ്കുവെച്ചു.
ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് തികക്കുന്ന രണ്ടാമത്തെ ബൗളറാണ് ബ്രോഡ്. 600 വിക്കറ്റുകൾ നേടി ഈ റെക്കോർഡ് സ്വന്തമാക്കിയ ലോകത്തെ രണ്ടാമത്തെ ഫാസ്റ്റ് ബൗളർ കൂടിയാണ് അദ്ദേഹം. ഇംഗ്ലണ്ടിന്റെ ജെയിംസ് ആൻഡേഴ്സനാണ് ഇക്കാര്യത്തിൽ ഒന്നാമൻ. ഇംഗ്ലണ്ടിനായി 167 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ബ്രോഡ് 602 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 121 ഏകദിനങ്ങളിൽ നിന്നായി 178 വിക്കറ്റുകളും ട്വന്റി-20 ക്രിക്കറ്റിൽ 56 മത്സരങ്ങളിൽ 65 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C