ഹരാരെ (സിംബാവെ): വെടിക്കെട്ട് ബാറ്റിങ്ങിന്റെ പര്യായമാണ് അന്നും ഇന്നും യൂസഫ് പത്താൻ(yusuf-pathan). അസാധ്യമെന്ന് തോന്നിന്നിടത്ത് നിന്ന് അടിച്ച് കരക്കയറ്റുകയാണ് ശീലം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് പത്ത് വർഷത്തിലധികമായി, പക്ഷേ പഴയ ശീലങ്ങൾക്കൊന്നും മാറ്റമില്ല. ഇത്തവണ സിംബാവെയിലാണ് അടിയുടെ പൂരം തീർത്തത്. സിം ആഫ്രോ ടി10 ക്രിക്കറ്റ് ലീഗിലെ ക്വാളിഫയർ മത്സരത്തിൽ 26 പന്തിൽ നിന്ന് പുറത്താകാതെ 80 റൺസെടുത്താണ് ഞെട്ടിച്ചത്. അഞ്ചു ഫോറും എട്ടു സിക്സറുകളുമുൾപ്പെടുന്ന ഇന്നിങ്സ് ജോഹന്നസ്ബർഗ് ബഫലോയ്ക്ക് അവിശ്വസനീയ വിജയം നേടിക്കൊടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഡർബൻ ഖ്വയ്ലാൻഡേഴ്സ് 10 ഓവറിൽ 141 റൺസ് വിജയലക്ഷ്യമാണ് മുന്നിൽ വെച്ചത്. അവസാന 30 പന്തിൽ 85 റൺസ് വേണ്ടിടത്ത് നിന്നാണ് പത്താന്റെ(yusuf-pathan) ഒറ്റയാൾ പോരാട്ടം. 20 പന്തിൽ അർധ സെഞ്ച്വറി നേടിയ യൂസഫ് പത്താൻ ഖ്വയ്ലാൻഡേഴ്സ് ബൗളർമാരെ അടിച്ചൊതുക്കുകയായിരുന്നു. അവസാന രണ്ടോവറിൽ 40 റൺസായിരുന്നു ജോഹന്നസ്ബർഗിന് വേണ്ടിയിരുന്നത്. ഒരുപന്ത് ശേഷിക്കെ ടീം ലക്ഷ്യം കണ്ടു.
see more news-https://malayaladeshamnews.com/category/sports/
Related News
സിം ആഫ്രോ ലീഗിൽ മലയാളി താരം
ശ്രീശാന്തിന്റെ പ്രകടനം വലിയ വാർത്തയായിരുന്നു. ഹരാരെ ഹരിക്കെയ്സിന് വേണ്ടി കളിക്കുന്ന ശ്രീശാന്തും ഉത്തപ്പയും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഇർഫാൻ പത്താൻ, പാർത്ഥീവ് പട്ടേൽ എന്നിവരും മറ്റു ടീമുകൾക്കായി കളിക്കുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C