നീന്തൽ പോരാട്ടത്തിന് ദോഹയിൽ കളമൊരുങ്ങുന്നു ;

Doha for the swimming competition;

ദോഹ: റിയ ഖത്തരിലേക്ക് ഒരു കായിക പോരാട്ടം കൂടി. 2024 ഫെബ്രുവരി രണ്ട് മുതൽ 18 വരെ ദോഹ വേദിയാവുന്ന ലോക അക്വാട്ടിക് ചാമ്പ്യൻഷി പ്പിനുള്ള ഔദ്യോഗിക ലോഗോ കഴിഞ്ഞ ദിവസം ജപ്പാനിലെ ഫുകോകയിൽ പുറത്തിറക്കി. ജപ്പാനിൽ സമാപിച്ച ലോക അക്വാട്ടിക് ചാമ്പ്യൻഷിപ്പി ന്റെ സമാപന വേദിയിലായിരുന്നു അടുത്ത വേദി യിലേക്കുള്ള ബാറ്റൺ കൈമാറ്റമായി ലോഗോ പുറത്തിറങ്ങിയത്.

ഒപ്പം, ആതിഥേയത്വ സൂചനയായി കൊടിയും കൈമാറി. ഖത്തർ ഒളിമ്പിക്സ് കമ്മിറ്റി സെക്രട്ടറി ജനറലും ദോഹ ലോക അക്വാട്ടിക് ചാമ്പ്യൻഷിപ് സംഘാടക സമിതി വൈസ് ചെയർമാനുമായ ജാസിം ബിൻ റാഷിദ് അൽബുഐനൈൻ ആതിഥേയത്വത്തിന്റെ സൂചനയായി വേൾഡ് അക്വാട്ടിക് പതാക ഏറ്റുവാങ്ങി.

ലോകമെങ്ങുമുള്ള നീന്തൽ താരങ്ങളും വിവിധ അക്വാട്ടിക് താരങ്ങളും മാറ്റുരക്കുന്ന ഫിന വേൾ ഡ് അക്വാട്ടിക് ചാമ്പ്യൻഷിപ്പിന് ആദ്യമായാണ് ഒരു അറബ് രാജ്യം വേദിയാകാൻ ഒരുങ്ങുന്നത്. ജൂ ലൈ 14 മുതൽ 30വരെ ജപ്പാനിലെ ഫുകോകയി ൽ നടന്ന 20-ാമത് ചാമ്പ്യൻഷിപ്പിൽ 195 രാജ്യങ്ങ ളിൽ നിന്നായി 2392 താരങ്ങളാണ് മാറ്റുരച്ചത്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *