2026ലെ ഫിഫ ലോകകപ്പിനുള്ള രണ്ടാം റൗണ്ട് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യ ഗ്രൂപ്പ് എയിൽ. കരുത്തരായ ഖത്തറും കുവൈത്തിനും പുറമെ അഫ്ഗാനിസ്ഥാൻ-മംഗോളിയ മത്സരത്തിലെ വിജയികളുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
മലേഷ്യയിലെ ക്വലാലംപുരിലുള്ള ഏഷ്യൻ ഫുട്ബാൾ കോൺഫഡറേഷൻ ആസ്ഥാനത്താണ് നറുക്കെടുപ്പ് നടന്നത്. ലോക റാങ്കിങ്ങിൽ 59-ാം സ്ഥാനത്താണ് ഖത്തർ. കുവൈത്ത് 137-ാം റാങ്കിൽ ആണെങ്കിലും മികച്ച ടീമാണ്. അടുത്തിടെ നടന്ന സാഫ് കപ്പ് ഫൈനലിൽ ഇന്ത്യ കുവൈത്തിനെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്.
കഴിഞ്ഞ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഖത്തറിനെ ഇന്ത്യ സമനിലയിൽ തളച്ചിരുന്നു. സാഫ് കപ്പിലെയും ഇന്റർകോണ്ടിനന്റ് കപ്പിലെയും മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ലോക റാങ്കിങ്ങിൽ 99-ാം സ്ഥാനത്താണ് ടീം ഇന്ത്യ. ഗ്രൂപ്പിലെ ടീമുകളുമായി അടുത്തിടെ നടന്ന മത്സരങ്ങളിൽ ഖത്തറിനോട് മാത്രമാണ് ഇന്ത്യ തോൽവിയറിഞ്ഞത്. സാഫ് കപ്പ് ഫൈനലിൽ കുവൈത്തിനെ ഷൂട്ടൗട്ടിലാണ് പരാജയപ്പെടുത്തിയത്.
Related News
’10-ാം നമ്പര്‍ ജഴ്സി ഇനി ആര്‍ക്കും നല്‍കില്ല’; മെസ്സിക്ക് ആദരവുമായി അര്‍ജന്റീന
2023ലെ ഫിഫ റാങ്കിംഗിൽ അർജന്റീന മുന്നിൽ
ലോകകപ്പിലെ മെസ്സിയുടെ ജഴ്സി ലേലത്തിന് വയ്ക്കാൻ ഒരുങ്ങുന്നു
ദൗസരി വൻകരയുടെ മികച്ച താരം; സാമന്ത ഖേർ മികച്ച വനിതാ താരം
എട്ടാം തവണ ബലോൻ ദ് ഓർ പുരസ്കാരം ലയണൽ മെസ്സിക്ക്
ജർമ്മൻ ഫുട്ബോൾ താരം ജൂലിയൻ ഡ്രാക്സ്ലർ പി എസ് ജിയിലെ രണ്ടു സീസണുകളിൽ സൈൻ ചെയ്തു
ഇറ്റാലിയൻ താരം മാർക്കോ അൽ അറബിയിലേക്ക്
ഈസ്റ്റ് ബംഗാൾ ഡ്യൂറന്റ് കപ്പ് ഫൈനലിൽ
വീണ്ടും നേട്ടങ്ങളുമായി സിറ്റി സൂപ്പർ സ്റ്റാർ ഹാലൻഡ്
സൗദി ദേശീയ ടീമിന്റെ പരിശീലകനാകാൻ റോബർട്ടോ മാഞ്ചിനി
കൂടുതൽ താരങ്ങൾ വന്നിട്ടുംതിരിച്ചുവരാതെ ചെൽസി.
സൗദി പണം ഫുട്ബാൾ മാർക്കറ്റിനെ മാറ്റിമറിച്ചു പെപ് ഗ്വാർഡിയോള.
- Featured
-
By
Reporter
- 0 comments
കഴിഞ്ഞ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഖത്തറിനെ ഇന്ത്യ സമനിലയിൽ തളച്ചിരുന്നു. സാഫ് കപ്പിലെയും ഇന്റർകോണ്ടിനന്റ് കപ്പിലെയും മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ലോക റാങ്കിങ്ങിൽ 99-ാം സ്ഥാനത്താണ് ടീം ഇന്ത്യ. ഗ്രൂപ്പിലെ ടീമുകളുമായി അടുത്തിടെ നടന്ന മത്സരങ്ങളിൽ ഖത്തറിനോട് മാത്രമാണ് ഇന്ത്യ തോൽവിയറിഞ്ഞത്. സാഫ് കപ്പ് ഫൈനലിൽ കുവൈത്തിനെ ഷൂട്ടൗട്ടിലാണ് പരാജയപ്പെടുത്തിയത്.
അഫ്ഗാനെ 2-1നും മംഗോളിയയെ എതിരില്ലാത്ത രണ്ടു ഗോളിനും ഇന്ത്യ തോൽപ്പിച്ചിരുന്നു. രണ്ടാം റൗണ്ട് യോഗ്യത മത്സരത്തിൽ ഏഷ്യയിൽ ഒമ്പത് ഗ്രൂപ്പുകളിലായി ആകെ 36 ടീമുകളാണുള്ളത്. ഒമ്പത് ഗ്രൂപ്പുകളിൽനിന്ന് ആദ്യ രണ്ട്
സ്ഥാനങ്ങളിലെത്തുന്നവർ മൂന്നാം റൗണ്ടിലേക്ക് കടക്കും. 18 ടീമുകൾ മൂന്നാം റൗണ്ടിൽ ഏറ്റുമുട്ടും.ഈ വർഷം ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ചൈന, ബംഗ്ലാദേശ്, മ്യാന്മർ എന്നിവരടങ്ങിയ ഗ്രൂപ്പ് എയിലാണ് ഇന്ത്യയുള്ളത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C