മസ്കത്ത്: ചൈനയിൽ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ എട്ടുവരെ നടക്കുന്ന 19ാമത് ഏഷ്യൻ ഗെയിംസിൽ ഏഷ്യൻ ഗെയിംസ് മത്സരങ്ങളിൽ പങ്കെടുക്കാൻ കായിക താരങ്ങൾക്ക് ഒമാൻ ഒളിമ്പിക് കമ്മിറ്റി അംഗീകാരം നൽകി. ചെയർമാൻ ഖാലിദ് ബിൻ മുഹമ്മദ് അൽ സുബൈറിന്റെ അധ്യക്ഷതയിൽ ചേർന്ന ഒളിമ്പിക് കമ്മിറ്റിയുടെ ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനമെടുത്തത്.
അത്ലറ്റിക്സ്, വെയ്റ്റ്ലിഫ്റ്റിങ്, സെയ്ലിങ്, ഷൂട്ടിങ്, ഹോക്കി, ബീച്ച് വോളിബാൾ, നീന്തൽ എന്നീ ഇനങ്ങളിലാണ് താരങ്ങൾ പങ്കെടുക്കുന്നത്. ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ ഏഴ് ഇനങ്ങളിലാണ് രാജ്യം മാറ്റുരക്കുക.
കായിക താരങ്ങളുടെ അടുത്ത ഘട്ടത്തിലെ പരിശീലനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്തു. താരങ്ങളുടെ പൂർണ സന്നദ്ധതയും മികച്ച വിജയവും ഉറപ്പുവരുത്തുന്നതിന് സാങ്കേതികമായ മുന്നൊരുക്കങ്ങളും മറ്റും പൂർത്തിയാക്കാൻ കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. ഒളിമ്പിക് കമ്മിറ്റിയുടെ സാമ്പത്തിക സാഹചര്യവും ഈ വർഷത്തെ രണ്ടാം പാദത്തിലെ ഓഡിറ്റ് റിപ്പോർട്ടും യോഗത്തിൽ ചർച്ചയായി.
Related News
ഒമാൻ എണ്ണ വില വീണ്ടും ഉയരുന്നു
തൊഴിൽ നിയമലംഘന പരിശോധന; ആളൊഴിഞ്ഞ് ഹംരിയ
ഒമാൻ: മൂടൽമഞ്ഞിനു സാധ്യത
ഒമാൻ: മഴക്ക് സാധ്യത
ഒമാനിൽ ചിത്രീകരിച്ച മലയാള ചിത്രം ‘രാസ്ത’യുടെ പ്രദർശനം സലാലയിലും
തൊഴിൽ നിയമ ലംഘനം; ഒമാനിൽ പരിശോധന ശക്തം
ഒമാൻ സുൽത്താൻറെ പ്രഥമ ഇന്ത്യ സന്ദർശനം ഡിസംബർ 16 മുതൽ
ഒമാനിൽ പരിഷ്കരിച്ച തൊഴിൽ നിയമം. തൊഴിലാളികൾക്ക് പരാതികൾ പറയാൻ സംവിധാനം
കോട്ടയത്തിൻ്റെ സ്വന്തം നാടൻ പന്തുകളി മസ്കത്തിൽ
തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 262 പ്രവാസികൾ പിടിയിൽ
ഭിന്നശേഷിക്കാർക്കായുള്ള വാർഷിക ആരംഭിച്ചു ഉത്സവം ആരംഭിച്ചു
ഒമാന് ആശംസ നേർന്ന് ഖത്തർ അമീർ
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C