യൂറോപ്യൻ ചാമ്പ്യൻസ് ലീഗ്ഗ്രൂപ്പ്‌ ലൈൻ-അപ്പ്‌ പൂർത്തിയായി

The European Champions League group line-up is complete

മോനാക്കോ : യൂറോപ്യൻ ഫുട്ബോളിന്റെ ഉത്സവങ്ങളിൽ ഒന്നായ യുവേഫ ചാമ്പ്യൻസ് ലീഗ്. ഈ വർഷത്തെ ഗ്രൂപ്പ്‌ ഘട്ട മത്സരങ്ങൾക്കുള്ള ലൈൻ -അപ്പ്‌ പൂർത്തിയാക്കി

പൊതുവെ നിലനിൽക്കുന്ന നിയമപ്രകാരം 32 ടീമുകൾ 8 ഗ്രൂപ്പുകളിലായി മത്സരിക്കും.
നിലവിലെ ചാമ്പ്യൻസ് മഞ്ചെസ്റ്റർ സിറ്റിയാണ്. 2023-24 സീസൺ ഫൈനൽ നടക്കുക ലണ്ടനിൽ വെച്ചായിരിക്കും

ഗ്രൂപ്പ്‌ അവലോകനം ആറു തവണ ചാമ്പ്യൻസായ ബയേൺ മ്യുണിക്ക്, മൂന്ന് തവണ ചാമ്പ്യൻസായ മഞ്ചെസ്റ്റർ യുണൈറ്റഡ്, ഡാനിഷ് ക്ലബ്‌ കോപ്പൺഹവിൻ,തുർക്കിയുടെ ഗാലത്സാറെ ഉൾപ്പെട്ടതാണ് ആദ്യ ഗ്രൂപ്പ്‌.

രണ്ടാം ഗ്രൂപ്പിൽ സ്പാനിഷ് ടീം സെവിയ്യ, വർഷങ്ങൾക്കും ശേഷം അർസെനലും, ഡച്ച് ടീം പി. എസ്. വി യും. ഫ്രഞ്ച് ക്ലബ്‌ ലെൻസും ഉൾപ്പെടുന്നു. മൂന്നാ ഗ്രൂപ്പിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻസായ റിയൽ മാഡ്രിഡ്‌, കൂടെ നാപൊളി, ബ്രാഗ, യൂണിയൻ ബെർലിൻ എന്നിവർ ഉൾപ്പെടുന്നു

നാലാം ഗ്രൂപ്പിൽ നിലവിലെ ഫൈനലിസ്റ്റ് ഇന്റർ മിലാനും, കൂടെ റിയൽ സൊസിഡാടും, ബെൻഫിക്ക, സാലസ്ബർഗ് എന്നിവർ മത്സരിക്കുന്നു
അഞ്ചാം ഗ്രൂപ്പിൽ അതിലേറ്റിക്കോ മാഡ്രിഡ്‌,ലാസിയോ, സെലിറ്റിക്, ഫെയിനൂഡ് എന്നിവർ ഉൾപ്പെടുന്നു.

നിലവിലെ മരണഗ്രൂപ്പ് ഫ്രഞ്ച് ടീം പി.എസ്. ജി, ജർമൻ ടീം ഡർട്ട്മുണ്ട്, ഏഴു പ്രാവിശ്യം ചാമ്പ്യൻസായ എ.സി മിലാനും. വമ്പൻ ഫോമിലുള്ള ഇംഗ്ലീഷ് ക്ലബ്‌ ന്യൂകാസ്റ്റിൽ കൂടെ ഉൾപ്പെടുന്നതാണ് ഈ ഗ്രൂപ്പ്‌

ഏഴാം ഗ്രൂപ്പിൽ നിലവിലെ ചാമ്പ്യൻസ് മഞ്ചെസ്റ്റർ സിറ്റിയും,ജർമൻ ക്ലബ്‌
ലെയ്പ്സിഗും റെഡ്സ്റ്റർ ബെൽഗ്രേഡ് ക്ലബ്ബു യൂങ് ബോയ്സും ഉൾപ്പെടുന്നു.

അവസാന ഗ്രൂപ്പിൽ ബാഴ്സലോണയും പോർട്ടോയും ഷക്താറും റോയൽ ആന്റവെർപ്പും ഉൾപ്പെടെ യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്‌ ഡ്രോ
പരിപൂർണമായി.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *