ദോഹ: ഏഷ്യൻ കപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച 11 പേരുമായി സ്വപ്ന സംഘത്തെ പ്രഖ്യാപിച്ചിരിക്കുകയാണ് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ. വിവിധ രാജ്യക്കാരായ, വിവിധ കാലങ്ങളിൽ മിന്നും പ്രകടനം കാഴ്ചവെച്ച 48 പേരെ തെരഞ്ഞെടുത്ത് വോട്ടിനിട്ട് അവരിൽ നിന്നാണ് ‘ഡ്രീം ഇലവനെ’ തെരഞ്ഞെടുത്തിരിക്കുന്നത്.
ജൂലായ് 12 മുതൽ ജൂലായ് 30 വരെ എ.എഫ്.സി വെബ്സൈറ്റ് വഴി നടന്ന ഓൺലൈൻ വോട്ടിങ്ങിലൂടെയാണ് താരങ്ങളെ കണ്ടെത്തിയത്. ഏഷ്യൻ ഫുട്ബാൾ വിദഗ്ധരുടെ അഭിപ്രായവും പരിഗണിച്ചുമാണ് ഡ്രീം ഇലവൻ തയ്യാറാക്കിയത്. ടൂർണമെൻറിന് കിക്കോഫ് വിസിൽ മുഴങ്ങാൻ ആറ് മാസം ബാക്കിനിൽക്കെയായിരുന്നു ഏഷ്യൻ കപ്പ് ഡ്രീം ഇലവൻ തെരഞ്ഞെടുപ്പ് നടപടിക്ക് തുടക്കം കുറിച്ചത്.
ഏഷ്യൻ വൻകരയിലെ 24 ഫുട്ബാൾ കരുത്തർ മാറ്റുരക്കുന്ന ഏഷ്യൻ കപ്പിലേക്ക് 11 പേരിൽ നാലു പേർ ജപ്പാനിൽ നിന്നുള്ളവരാണ്. മൂന്ന് കൊറിയക്കാരും രണ്ട് ഇറാൻ താരങ്ങളും ഒരു സൗദി, ആസ്ട്രേലിയ ൻ താരവും ചേരുന്നതോടെ ഡ്രീം ഇലവൻ തയ്യാർ. 2024 ജനുവരി 12നാണ് ലോകകപ്പ് വേദികൾ ഉൾപ്പെടെയുള്ള കളിമുറ്റത്ത് ഏഷ്യൻ കപ്പിൻെറ ആവേശപ്പോരാട്ടത്തിന് പന്തുരുളുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C