ദോഹ: ലുസൈൽ സ്റ്റേഡിയത്തിൽ സമാപിച്ച ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ചാമ്പ്യൻഷിപ്പോടെ ലോക കായിക ഭൂപടത്തിൽ ഖത്തർ വീണ്ടും അടയാളപ്പെടുത്തപ്പെട്ടുവെന്ന് ടൂർണമെന്റ് സംഘാടക സമിതി ചെയർമാനും കായിക മന്ത്രിയുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് ആൽഥാനി. ടൂർണമെന്റ് സമാപിചനു പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലോകോത്തര നിലവാരത്തിൽ ടൂർണമെന്റുകൾ നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങൾ രാജ്യം വീണ്ടുമൊരിക്കൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
