പനി ; സോ​ണി​യാ ഗാ​ന്ധി ആ​ശു​പ​ത്രി​യി​ല്‍

കോ​ണ്‍​ഗ്ര​സ് മുൻ അധ്യക്ഷയും മുതിർന്ന നേ​താ​വുമായ സോ​ണി​യാ ഗാ​ന്ധിയെ പ​നി​യേ​തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു. ഡ​ല്‍​ഹി സ​ര്‍ ഗം​ഗാ​റാം ആ​ശു​പ​ത്രി​യിലാണ് പ്ര​വേ​ശി​പ്പി​ച്ച​ത്.നേരിയ ശ്വാസതടസവും നേരിടുന്നുണ്ടെന്നാണ് വിവരം. നി​ല​വി​ല്‍ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.ശ​നി​യാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് സോ​ണി​യ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

നേരത്തേ രണ്ടുതവണ ശ്വാസകോശ അണുബാധയെതുടർന്ന് സോണിയയെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോഴത്തെ ആരോഗ്യനിലയിൽ ഒട്ടും ആശങ്കവേണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *