ചാവേർ സ്ഫോടനം; പാകിസ്ഥാനിൽ ഒമ്പത് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ഖൈബർ പഖ്‌തൂൻഖ്വ പ്രവിശ്യയിലെ ബന്നു ജില്ലയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ ഒമ്പത് സൈനികർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു.

വ്യാഴാഴ്ച അഫ്ഗാൻ അതിർത്തിയിൽ നിന്ന് 61 കിലോമീറ്റർ അകലെയായിരുന്നു സംഭവം. മോട്ടോർ ബൈക്കിൽ സ്ഫോടക വസ്തുക്കളുമായി സഞ്ചരിച്ച ചാവേർ സൈനികർ സഞ്ചരിച്ച വാഹനത്തിലേക്ക് ഇടിച്ചുകയറി പൊട്ടിത്തെറിക്കുകയായിരുന്നു.

തെഹ്‌രീക് – ഇ – താലിബാൻ പാകിസ്ഥാൻ ( പാകിസ്ഥാനി താലിബാൻ ) സംഘടന സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഈ മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയുള്ള പാകിസ്ഥാനി താലിബാന്റെ ആക്രമണങ്ങൾ സജീവമാണ്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *