2030 ഓടെ മൊത്തം വൈദ്യുതിയുടെ 30% സോളാർ വൈദ്യുതി ഉല്പാദിപ്പിക്കുമെന്ന് ഖത്തർ

ദോഹ : 2030 ഓടെ ഖത്തറിന്റെ മൊത്തം ഉൽപാദനത്തിന്റെ 30 ശതമാനത്തിൽ സൗരോർജ്ജം എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് ഖത്തർ ഇപ്പോഴും പ്രധാനമായും ആശ്രയിക്കുന്നത് ഗ്യാസ് ഉപയോഗിച്ചുള്ള താപനിലയങ്ങളെയാണ്. എന്നിരുന്നാലും പുനരൂപയോഗ ഊർജത്തിന്റെ ഉൽപാദനം നടത്തുന്നതിനു വേണ്ടി അൽ ഖർസ സോളാർ പി വി പവർ പ്ലാന്റ് (kspp) ആരംഭിച്ചതായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റിയിലെ നാഷണൽ കൺട്രോൾ സെന്റർ( NCC) സീനിയർ എൻജിനീയർ പറഞ്ഞു.

ഖത്തർ 2022ലെ ഫിഫ ലോകകപ്പിന് മുന്നോടിയായി തുറന്ന കെഎസ്പിപി നിലവിൽ മൊത്തം ആവശ്യത്തിന് നിറവേറ്റുന്നുണ്ടെന്ന് അദ്ദേഹം ഖത്തർ മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു.
രാജ്യത്തെ മൊത്തം വൈദ്യുതി ഉൽപാദനത്തിന്റെ 30 ശതമാനത്തിന് തുല്യമായ ഖത്തർ നാഷണൽ വിഷൻ 2030ഓടെ കൂടുതൽ ഉൽപാദനം കൈവരിക്കുന്നതിനുള്ള ശതമാനം വർദ്ധിപ്പിക്കാൻ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് അഷ്കർ പറഞ്ഞു. കൂടുതൽ സൗരോർജ്ജം ഉല്പാദിപ്പിക്കുന്നതിന് ഖത്തർ എനർജി പോലുള്ള പങ്കാളികളുമായി ഭാവിയിൽ പദ്ധതികൾ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

മൊത്തം 800 മെഗാവാട്ട് (MW) ശേഷിയുള്ള കെഎസ്പിപി ഖത്തറിലെ ആദ്യത്തേതും, ഒപ്പം വലിപ്പത്തിലും ശേഷിയിലും ഏറ്റവും വലുതുമാണ് . 10 ചതുരശ്ര കിലോമീറ്റർ സ്ഥലത്താണ് കെഎസ്പിപി നിർമിച്ചത്. ഭൂമിയുടെ ഏറ്റവും കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കുന്നതിനും ദൈനംദിന ഉൽപാദനം പരമാവധി ആക്കുന്നതിനും വേണ്ടി ഉള്ളതാണിത്.കൂടാതെ സൂര്യന്റെ ചലനത്തെ പിന്തുടരുന്നതിനും സൺ ട്രാക്കിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന 1,800,000ലധികം സോളാർപാനലുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related News

ഖത്തർ എനർജിയുടെ പുതിയ സുസ്ഥിരത തന്ത്രം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പ്ലാന്റ് നിർമ്മിക്കുന്നത്. സൗരോർജ്ജശേഷി 5 ജിഗാവാട്ടിൽ കൂടുതലായി വർദ്ധിപ്പിക്കുന്നതിനൊപ്പം 2035 ഓടെ ഖത്തറിൽ പ്രതിവർഷം 11 ദശലക്ഷം ടണ്ണിലധികം CO2 പിടിച്ചെടുക്കാൻ ഹരിതഗ്രഹ വാതകം ഉന്മാവനം കുറയ്ക്കുകയും കാർബൺ ക്രാപ്ചർ, സ്റ്റോറേജ് ടെക്നോളജി വിനിയോഗിക്കുകയും ചെയ്യുന്നതാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നത്. അതുപോലെ ഊർജ്ജസംക്രമണത്തെ പിന്തുണയ്ക്കുന്നതിനും ശുദ്ധമായ എൽഎൻജി ഉത്തരവാദിത്തത്തോടെ വിതരണം ചെയ്യുന്നതിനും കാർബൺ തീവ്രത കുറയ്ക്കുവാനും ഇത് ലക്ഷ്യമിടുന്നു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *