മന്ത്രി സ്‌മൃതി ഇറാനിയും മക്ക ഡെപ്യൂട്ടി ഗവർണറും കൂടിക്കാഴ്ച നടത്തി

ജിദ്ദ: ഹജ്ജ് കരാർ ഒപ്പിടലുമായി ബന്ധപ്പെട്ട് സൗദിയിലെത്തിയ ഇന്ത്യൻ വനിത-ശിശുവികസന, ന്യൂനപക്ഷകാര്യ മന്ത്രി സ്‌മൃതി ഇറാനി മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്‌അൽ ബിൻ അബ് ദുൽ അസീസുമായി കൂടിക്കാഴ്‌ച നടത്തി. പൊതുതാൽപര്യ വിഷയങ്ങൾ ചർച്ച ചെയ്തതിനൊപ്പം സൗഹൃദ സംഭാഷണവും നടത്തി. ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ സന്നിഹിതനായിരുന്നു.

രണ്ട് ദിവസം മുമ്പാണ് മന്ത്രി സ്‌മൃതി ഇറാനിയും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ജിദ്ദയിലെത്തിയത്. ഇരുവരും മദീന ഉൾപ്പടെയുള്ള ചരിത്രസ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. ജിദ്ദയിൽ ആരംഭിച്ച മുന്നാമത് ഹജ്ജ്, ഉംറ സേവന സമ്മേളനത്തിലും പ്രദർശനമേളയിലും പങ്കെടുക്കുന്നുണ്ട്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *