ദോഹ : 2023 ഒക്ടോബർ ഒന്നു മുതൽ ആരംഭിക്കുന്ന മെട്രോലിങ്ക് സേവനങ്ങൾക്ക് “ടാപ്പിംഗ് ഇൻ ആൻഡ് ഔട്ട് “നിർബന്ധമാണെന്ന് കർവ അറിയിച്ചു.
യാത്രക്കാർക്ക് ഈ ആവശ്യത്തിനായി കർവ സ്മാർട്ട് കാർഡ് അല്ലെങ്കിൽ കർവ ജേർണി പ്ലാനർ ആപ്പ് ക്യു ആർ കോഡ് വെച്ച് ഉപയോഗിക്കാം. കർവ ജേർണി പ്ലാനർ ആപ്പ് ഉപയോഗിക്കുന്നത്, യാത്രക്കാർ ആപ്പിലേക്ക് സൈൻ ഇൻ ചെയ്ത് ബസ്സിൽ കയറുന്നതിനു മുമ്പ് ഒരു ഇ-ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം. ഈ ഗോൾഡൻ ക്യു ആർ ടിക്കറ്റ് ഒരിക്കൽ മാത്രം ഡൗൺലോഡ് ചെയ്താൽ മതിയെന്നും എല്ലാം മെട്രോ യാത്രകൾക്കും ഇത് സാധ്യതയുള്ളതാണെന്നും കർവ പറഞ്ഞു. അതോടൊപ്പം മെട്രോലിങ്ക് സേവനങ്ങൾ സൗജന്യമായി തന്നെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
മെട്രോലിങ്ക് ക്യു ആർ ടിക്കറ്റിൽ ക്ലിക്ക് ചെയ്ത് ഒരു ഗോൾഡൻ ക്യൂ ആർ കോഡ് പ്രദർശിപ്പിക്കുന്നു. ബസ്സിൽ പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും ടിക്കറ്റ് റീഡറിൽ ക്യു ആർ കോഡ് സ്കാൻ ചെയ്യേണ്ടത് അത്യാവശ്യമാണ്. കർവ ആപ്പിന്റെ” കാർഡ് മാനേജ്മെന്റ്” വിഭാഗത്തിലൂടെ ക്യു ആർ കോഡ് ടിക്കറ്റ് ലഭ്യമാക്കാൻ കഴിയുന്നതാണ്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C