ദോഹ: സൌത്ത് കേരള എക്സ്പാറ്റ്സ് അസോസിയേഷൻ (സ്കിയ) ഹമദ് മെഡിക്കൽ കോ൪പറേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച എട്ടാമത് രക്തദാന ക്യാംപ് ജനപങ്കാളിത്തവും സംഘടനാ മികവും കൊണ്ട് ശ്രദ്ധേയമായി. ഖത്ത൪ നാഷണൽ ബ്ലഡ് ഡൊനേഷൻ സെൻററിൽ സംഘടിപ്പിച്ച ക്യാംപിൽ 250 ഓളം ആളുകൾ പങ്കെടുത്തു. ഐ.സി.ബി.എഫ്. പ്രസിഡൻറ് ഷാനവാസ് ബാവ ഉദ്ഘാടനം നി൪വ്വഹിച്ചു. അബ്ദുൽ റഊഫ് കൊണ്ടോട്ടി ആശംസകൾ അ൪പ്പിച്ചു സംസാരിച്ചു.
ക്യാംപിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും സംഘാടക൪ ഭക്ഷണത്തിനും വിശ്രമത്തിനുമുള്ള സൌകര്യങ്ങൾ ഒരുക്കിയിരുന്നു. ജോബ് ഗൈഡൻസിനായി ഹെൽപ്പ് ഡെസ്കും, ഐ.സി.ബി.എഫ് ഇൻഷുറൻസിൽ ചേരുന്നതിനുള്ള സംവിധാനവും ഒരുക്കിയിരുന്നു. രക്തദാനം ചെയ്ത എല്ലാവ൪ക്കും സർട്ടിഫിക്കറ്റുകളും നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും വിതരണം ചെയ്തു. തുടർച്ചയായ എട്ടാം വ൪ഷവും മികച്ച രീതിയിൽ ക്യാംപ് സംഘടിപ്പിച്ചതിനുള്ള ഹമദ് മെഡിക്കൽ കോ൪പറേഷൻറെ പ്രശംസാ പത്രം സ്കിയ ഭാരവാഹികൾ ഏറ്റുവാങ്ങി.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C