വൈദ്യുതി ബിൽ അടയ്ക്കാൻ ആവശ്യപ്പെട്ട് ലിങ്ക് സഹിതം വരുന്ന സന്ദേശങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്ന് കുവൈത്ത് വൈദ്യതി-ജല മന്ത്രാലയം.
പിഴയടക്കണം എന്നാവശ്യപ്പെട്ട് വൈദ്യതി മന്ത്രാലയത്തിൻ്റെ പേര് ദുരുപയോഗം ചെയ്ത് പലർക്കും എസ്എംഎസ് സന്ദേശങ്ങൾ എത്തുന്ന സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പ് നിർദ്ദേശം നൽകിയത്.
പല സന്ദേശങ്ങളും തട്ടിപ്പുകളാകാൻ സാധ്യതയുണ്ട്. ഇത്തരം സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കാതെ ഒരു കാരണവശാലും പ്രതികരിക്കരുത്. വ്യക്തിപരവും സാമ്പത്തികപരവുമായ വിവരങ്ങൾ പങ്കുവെക്കുമ്പോൾ വളരെ സൂക്ഷിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വിവിധ സ്ഥാപനങ്ങളുടെ പേരിലുള്ള വ്യാജ വെബ്സൈറ്റുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്നും അധികൃതർ പറഞ്ഞു.
Related News
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C