ദോഹ: ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ കുട്ടികൾ കൊല്ലപ്പെടുമ്പോൾ നിസ്സംഗത പാലിച്ച യുനെസ്കോയുടെ നടപടിയിൽ പ്രതിഷേധിച്ച് ഗുഡ്‌വിൽ അംബാസഡർ പദവിയൊഴിഞ്ഞ് ശൈഖ മൗസ ബിൻത് നാസർ. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മാതാവും അന്താരാഷ്ട്ര വിദ്യാഭ്യാസ സംഘടനയായ എജുക്കേഷൻ എബൗൾ ഓൾ ഫൗണ്ടേഷൻ ചെയർപേഴ്സനുമാണ് ശൈഖ മൗസ.
കഴിഞ്ഞ ദിവസം ഇസ്താംബൂളിൽ ചേർന്ന ‘യുനൈറ്റഡ് ഫോർ പീസ് ഇൻ ഫലസ്തീൻ‘ ഉന്നതതല ഉച്ചകോടിയിലാണ് യുനെസ്കോ ഗുഡ്‌വിൽ അംബാസഡർ പദവി ഒഴിയുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക വിഭാഗമായ യുനെസ്കോയുടെ വിദ്യഭ്യാസ പ്രവർത്തനങ്ങളുമായി 2003 മുതൽ ശൈഖ മൗസ സഹകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു.
വിദ്യാഭ്യാസത്തിനും മറ്റുമായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സഭ സംഘടന ഗസ്സയിലെ കുരുന്നുകളുടെ സംരക്ഷണത്തിലും അവർക്ക് മാനുഷിക സഹായമെത്തിക്കുന്നതിലും പരാജയപ്പെട്ടതായി ശൈഖ മൗസ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C