ഷാർജ: എമിറേറ്റിൽ ചിലയിടങ്ങളിലെ പെയ്ഡ് പാർക്കിങ് സമയം രാത്രി 12 വരെ നീട്ടിയ വ്യവസ്ഥ നവംബർ ഒന്തൽ പ്രാബല്യത്തിൽ വരും. അവധി ദിനങ്ങളിൽ ഉൾപ്പെടആഴ്ചയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് ഈടാക്കുന്ന സോണുകളിലാണ് ഫീസ് നൽകേണ്ട സമയം അർധരാത്രി വരെ നീട്ടിയത്.നേരത്തേ രാവിലെ എട്ടു മുതൽ രാത്രി 10 വരെയായിരുഈ മേഖലകളിൽ പാർക്കിങ് ഫീസ് ബാധകമായിരുന്തിരക്കേറിയ ഈ മേഖലകളിൽ പാർക്കിങ് കൂടുതൽസുഗമമാക്കാനാണ് ഫീസ് നൽകേണ്ട സമയം 16 മണിക്ക ദീർഘിപ്പിക്കുന്നതെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.അവധി ദിനങ്ങളിൽ ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് നൽകേണ്ട ഇടങ്ങളിൽ നീലനിറത്തിലുള്ള സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ണ്ട്.
