ദോഹ : ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് സംഘടിപ്പിക്കുന്ന ഷാർജ ഇന്റർനാഷണൽ നറേറ്റർ ഫോറം 2023 – ന്റെ 23- മത് സെഷൻ ആരംഭിച്ചു. 47 രാജ്യങ്ങളിൽ നിന്നുള്ള 120 പൈതൃക വിദഗ്ധരും, ഗവേഷകരും,പൈതൃക കേന്ദ്രീകൃത പത്രപ്രവർത്തകരും പങ്കെടുക്കുന്ന ഈ സംഘടന സെപ്റ്റംബർ 20 വരെ തുടരുന്നു.
ഖത്തർ അതിഥിയായി തിരഞ്ഞെടുക്കപ്പെട്ട ഈ അവസരത്തിൽ ഖത്തറിലെ നിരവധി പൈതൃക വിദഗ്ധരും, ഗവേഷകരും ഉൾപ്പെടെ നിരവധി സാംസ്കാരിക പൈതൃകത്തിനുള്ള ഷാർജ അന്താരാഷ്ട്ര അവാർഡ് ജേതാക്കളെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി ആദരിച്ചു.
ആദരിക്കപ്പെട്ടവരിൽ ഗവേഷകനായ അലി ഷബീബ് അൽ സലേം അൽ മന്നായി, ഡോക്ടർ മുഹമ്മദ് സയ്യിദ് അൽ ബ്ലോഷി , ഗൗല മുഹമ്മദ് അബ്ദുൽ അസീസ് അൽ മന്നായി എന്നിവർ പങ്കെടുത്തു. ഈ വർഷത്തെ ഫോറത്തിന്റെ പ്രമേയമായ ‘സസ്യ കഥകൾ ‘ എന്ന വിഷയവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും പുറമേ അറബ് മനുഷ്യ പൈതൃകവുമായി ബന്ധപ്പെട്ട വിഷയങ്ങളും പങ്കെടുത്തവർ ചർച്ച ചെയ്തു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C