ഷാർജ അന്താരാഷ്ട്ര പുസ്തകമേള: ദക്ഷിണ കൊറിയ അതിഥി

ഷാർജ : നവംബർ ഒന്ന് മുതൽ 12 വരെ ഷാർജ എക്സ്‌പോ സെന്ററിൽ നടക്കുന്ന നാൽപ്പത്തിരണ്ടാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഒരുക്കങ്ങൾ തുടങ്ങി. ഈ വര്‍ഷം ദക്ഷിണ കൊറിയ വിശിഷ്ടാതിഥിയാകുമെന്ന് ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ) ചെയർപേഴ്‌സൺ ശൈഖ ബോദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി അറിയിച്ചു.

യുവതലമുറയ്ക്ക് ഏറെ പ്രിയങ്കരമായ കൊറിയൻ സംസ്കാരത്തിന്റെ വൈവിധ്യം പ്രതിഫലിപ്പിക്കുന്ന പരിപാടികൾ ദക്ഷിണ കൊറിയൻ പവിലിയനിൽ സംഘടിപ്പിക്കും. ദക്ഷിണ കൊറിയൻ സംസ്കാരം, ചരിത്രം, ആചാരങ്ങൾ, ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങൾ എന്നിവയ്ക്ക് ഇമിറാത്തി സംസ്കാരവുമായി കൂടുതൽ ഇടപഴകാനുള്ള അവസരമാണിതെന്ന് എസ്.ബി.എ. സി.ഇ.ഒ. അഹമ്മദ് ബിൻ റക്കദ് അൽ അമേരി പറഞ്ഞു. കഴിഞ്ഞ ജൂണിൽ സിയോൾ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 65-ാമത് എഡിഷനിൽ ഷാർജയായിരുന്നു ദക്ഷിണ കൊറിയയുടെ അതിഥി.

2022ലെ പുസ്തകമേളയില്‍ 95 രാജ്യങ്ങളില്‍ നിന്നുള്ള 2,213-ലധികം പ്രസാധകരെയും 57 രാജ്യങ്ങളില്‍ നിന്നുള്ള 150 എഴുത്തുകാരെയും ചിന്തകരെയും ഒരുമിച്ച് കൊണ്ടുവന്നിരുന്നു. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പകര്‍പ്പവകാശം വാങ്ങുന്നതിലും വില്‍ക്കുന്നതിലും ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേള എന്ന നേട്ടം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിനായിരുന്നു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *