ഷാ​ർ​ജ​യി​ൽ ഓ​വു​ചാ​ൽ പ​ദ്ധ​തി; 40 കോ​ടി ദി​ർ​ഹം അ​നു​വ​ദി​ച്ചു

ഷാ​ർ​ജ: എ​മി​റേ​റ്റി​ൽ മ​ഴ​വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​നു​ള്ള ഓ​വു​ചാ​ൽ പ​ദ്ധ​തി​ക്കും ഭൂ​ഗ​ർ​ഭ​ജ​ല പ​ദ്ധ​തി​ക്കു​മാ​യി 40 കോ​ടി ദി​ർ​ഹം അ​നു​വ​ദി​ച്ചു.​ ഷാ​ർ​ജ കി​രീ​ടാ​വ​കാ​ശി​യും ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​​റും എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് സു​ൽ​ത്താൻ അ​ൽ ഖാ​സി​മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ്ര​തി​വാ​ര എ​ക്സി​ക്യൂട്ടി​വ്​ യോ​ഗ​ത്തി​ലാ​ണ്​ വ​ൻ തു​ക വ​ക​യി​രു​ത്തി​യ​ത്. പ​ദ്ധ​തി​യു​ടെപ്ര​ധാ​ന ലൈ​നി​ന് 4.9 കി​ലോ​മീ​റ്റ​ർ നീ​ള​വും 20 മീ​റ്റ​ർ ആ​ഴ​വു​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.അ​ൽ സൂ​ർ, അ​ൽ ഖു​ബൈ​ബ്​ ഏ​രി​യ​ക​ളി​ലാ​യി ര​ണ്ട്​ പ​മ്പി​ങ്​ സ്റ്റേ​ഷ​​നു​ക​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കും. കൂ​ടാ​തെ പ​മ്പി​ങ്​ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള നി​ല​വി​ലെ ഓ​വു​ചാ​ൽ ശൃം​ഖ​ല​യു​മാ​യി പ്ര​ധാ​ന ലൈ​നു​ക​ളെ ബ​ന്ധി​പ്പി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *