ഇടുക്കിയുടെ ചരിത്രത്തിലാദ്യമായി സീപ്ലെയിൻ (ജലവിമാനം) എത്തുന്നു. മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തില സീപ്ലെയിൻ ഇറങ്ങുക. നവംബർ 11 തിങ്കളാഴ്ച രാവിലെ 11ന് മാട്ടുപ്പെട്ടിയുടെ ജലപ്പരപ്പിലേക്ക് സീപ്ലെയിൻ താണിറങ്ങും. മന്ത്രി മുഹമ്മദ് റിയാസാണ് ഈ കാര്യം അറിയിച്ചത്. തിങ്കളാഴ്ച കൊച്ചി ബോൾഗാട്ടി പാലസിൽ നിന്നും ഇടുക്കി മാട്ടുപ്പെട്ടിയിലേക്കാണ് സീ പ്ലെയിനിൻ്റെ.ആദ്യ സർവ്വീസ്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. എംഎൽഎമാരായ എ രാജ, എംഎം മണി എന്നിവർ സന്നിഹിതരായിരിക്കും.
