സൗദിയിൽ കഴിഞ്ഞ വർഷം 4,14,000 പൊതുഗതാഗത നിയമലംഘനങ്ങൾ

saudi traffic rules violation

റിയാദ്: സൗദിയിൽ പൊതുഗതാഗത മേഖലയിലെ നിയമലംഘനങ്ങൾ വർധിച്ചതായി റിപ്പോർട്ട്. 4,14,000 നിയമ ലംഘനങ്ങൾ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തു. 2021നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം നിയമലംഘനങ്ങളിൽ 159 ശതമാനത്തിന്റെ വർധനവുണ്ടായി.

റോഡ് മാർഗമുള്ള ചരക്ക് ഗതാഗതങ്ങളിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത്. പൊതു ഗതാഗത മേഖലയിലെ നിയമലംഘനങ്ങളിൽ വൻ വർധനവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. നിയമ ലംഘനങ്ങളിൽ 37 ശതമാനം റോഡ് മാർഗമുള്ള ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ടുള്ളതാണ് എന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.

29 ശതമാനം നിയമലംഘനങ്ങൾ വാടകയും സൗകര്യങ്ങളുമായി ബന്ധപ്പെട്ടുള്ളതും, 24 ശതമാനം ലംഘനങ്ങൾ വ്യക്തികൾക്കുള്ള പൊതു നിരക്കും വിമാനത്താവള നിരക്കുമായി ബന്ധപ്പെട്ടതാണെന്നും ഗതാഗത അതോറിറ്റിയിൽ നിന്നുളള റിപ്പോർട്ട് വ്യക്തമാക്കുന്നു. ടാക്സികൾ, ട്രാൻസ്പോർട്ട്ട്രക്കുകൾ, ബസുകൾ എന്നിവയുൾപ്പെടെ 3,28,000 വാഹനങ്ങളാണ് പൊതു ഗതാഗതത്തിനായി വാസൽ പ്ലാറ്റ് ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *