റിയാദ്: റെഡ് സീ ദ്വീപിലേക്ക് ജലവിമാന സർവീസുമായി സൗദി അറേബ്യാ. സൗദിയിലെ ആദ്യത്തെ സീപ്ലെയിൻ കമ്പനി റെഡ് സീ ഗ്ലോബൽ ഗ്രൂപ്പാണ് സർവീസിനു തുടക്കമിട്ടത്. ലോകത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര പദ്ധതികളിൽ ഒന്നായ റെഡ് സീ റിസോർട്ടിലേക്കായിരുന്നു ആദ്യ സർവീസ്.
ജലവിമാനത്തിൽ മന്ത്രിമാർ ഉൾപ്പെടെ പ്രമുഖർ അടങ്ങുന്ന സംഘം യാത്ര ചെയ്തു. പരിസ്ഥിതി സൗഹൃദ ഇന്ധനത്തിൽ 4 സീപ്ലെയിനുകളാണ് സർവീസ് നടത്തുന്നത്. 5 വർഷത്തിനകം ജലവിമാനങ്ങളുടെ എണ്ണം 9 ആക്കും. റെഡ് സീ വികസനം പൂർത്തിയാകുന്ന 2030ഓടെ സീ പ്ലെയിനുകളുടെ എണ്ണം 20 ആക്കി ഉയർത്തും.
പൈലറ്റ് ഉൾപ്പെടെ 7 പേർക്കു യാത്ര ചെയ്യാം. ലഗേജും കൊണ്ടുപോകാം. ലഗേജ് ഇല്ലെങ്കിൽ 9 പേർക്കു വരെ സഞ്ചരിക്കാമെന്ന് റെഡ് സീ ഗ്ലോബൽ ഗ്രൂപ്പ് സിഇഒ ജോൺ പഗാനോ പറഞ്ഞു. കാർബൺ മലിനീകരണം കുറച്ച് വ്യോമഗതാഗതം സാധ്യമാക്കുന്നതിൽ സൗദിയുടെ വൈദഗ്ധ്യത്തിനു ഉദാഹരമാണിത്. പദ്ധതിയിലൂടെ കൂടുതൽ പേർക്കു തൊഴിൽ ലഭ്യമാക്കുമെന്നും പറഞ്ഞു.
Related News
ടൂറിസം രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാനൊരുങ്ങി സൗദി അറേബ്യ
സൗദിയിൽനിന്ന് റീ എൻട്രിയിൽ പോയി തിരിച്ചുവരാത്തവർക്കുള്ള യാത്രാ വിലക്ക് നീക്കി
മന്ത്രി സ്മൃതി ഇറാനിയും മക്ക ഡെപ്യൂട്ടി ഗവർണറും കൂടിക്കാഴ്ച നടത്തി
സൗദിയിൽ പൊതുഗതാഗതം ഉപയോഗിച്ചവരിൽ വൻ വർധന
ഒരാഴ്ചക്കിടെ സൗദിയിൽ നിന്നും നാടുകടത്തിയത് 9,542 വിദേശികളെ
സൗദിയിൽ താമസ കെട്ടിടങ്ങളുടെ വാടകയിൽ വൻ വർധന; പരാതിയുമായി ഉപഭോക്താക്കൾ
സൗദിയിൽ പണപ്പെരുപ്പത്തിൽ നേരിയ വർധനവ്; നവംബറിൽ 1.7 ശതമാനമായി ഉയർന്നു
റഷ്യൻ പ്രസിഡൻറ് പ്രസിഡൻറ് വ്ലാദിമിർ പുടിൻ റിയാദിലെത്തി. റഷ്യ സന്ദർശിക്കാൻ സൗദി കിരീടാവകാശിയെ ക്ഷണിച്ച് പുടിൻ
സൗദിയിൽ ബാൽക്കണിക്ക് പ്രത്യേക നിറം നൽകരുത്; നിർമ്മാണത്തിനും അറ്റകുറ്റപണിക്കും അനുമതി വേണം
വ്യാപക മഴക്കും മിന്നലിനും ശക്തമായ കാറ്റിനും സാധ്യത
കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
അബ്ഹൂർ ബീച്ച് വാട്ടർഫ്രണ്ട് വികസനപദ്ധതി ഉദ്ഘാടനം ചെയ്തു
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C