ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി സൗദി മാറും; അമീർ മുഹമ്മദ്

റിയാദ്: 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയ​ഗാഥ സൗദി അറേബ്യയുടേതാകും എന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. സൗദി ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്നും സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

“രണ്ടു വർഷത്തിനിടെ ജി 20 രാജ്യങ്ങളുടെ ഇടയിൽ ജിഡിപിയിൽ അതിവേഗ വളർച്ച നേടാൻ സൗദിക്ക് സാധിച്ചു. രാജ്യത്തിന്‍റെ സമ​ഗ്ര പുരോ​ഗതി ലക്ഷ്യമിട്ട് അവതരിപ്പിച്ച വിഷൻ 2030 പദ്ധതി ഞങ്ങളുടെ വലിയ ആ​ഗ്രഹം വെളിവാക്കുന്ന ഒന്നാണ് ” അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *